'എന്തോന്നടെ ഇത് പെട്ടിക്കടയോ? വെറൈറ്റി ആണുദ്ദേശിച്ചതെങ്കിൽ കോമഡിയായിട്ടുണ്ട്; വരന്റെ എൻട്രി കണ്ടോ?

Published : Apr 04, 2024, 04:41 PM ISTUpdated : Apr 04, 2024, 05:02 PM IST
'എന്തോന്നടെ ഇത് പെട്ടിക്കടയോ? വെറൈറ്റി ആണുദ്ദേശിച്ചതെങ്കിൽ കോമഡിയായിട്ടുണ്ട്; വരന്റെ എൻട്രി കണ്ടോ?

Synopsis

എന്തായാലും നെറ്റിസൺസിന് ഈ രം​ഗം കണ്ട് ചിരിയടക്കാനായില്ല എന്നാണ് തോന്നുന്നത്. വീഡിയോ കണ്ട് ഒരാൾ കമന്റ് നൽകിയിരിക്കുന്നത് 'ഒരു പെട്ടിക്കട വരും പോലെ ഉണ്ട്' എന്നാണ്.

വിവാഹാഘോഷത്തിന്റെ എന്തെല്ലാം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? ഓരോ വീഡിയോകൾ കാണുമ്പോൾ ശരിക്കും ഇവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന് തോന്നിപ്പോകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ദേ ഈ വീഡിയോയും. 

ഒരു വരന്റെ വാഹനത്തിന്റെ മാസ് എൻട്രിയാണ് വീഡിയോയിൽ ഉള്ളത്. എന്നാലും, ഇത് വെറൈറ്റി ആക്കാൻ നോക്കിയതാണെങ്കിൽ നല്ല കോമഡിയായിട്ടുണ്ട് എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല, മൊത്തം ചിപ്സ് പാക്കറ്റുകൊണ്ടാണ് വരൻ വരുന്ന വാഹനം അലങ്കരിച്ചിരിക്കുന്നത്. സാധാരണ നമ്മൾ കാണാറ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വാഹനങ്ങളാണ് എങ്കിൽ ഈ വിവാഹത്തിലെ സ്ഥിതി വേറെയാണ്. 

അവിടവിടെയായി പൂക്കളും കാണാമെങ്കിലും വാഹനം മൊത്തത്തിൽ അലങ്കരിച്ചിരിക്കുന്നത് നിറയെ ചിപ്സ് പാക്കറ്റുകൾ വച്ചുകൊണ്ടാണ്. ശരിക്കും പറഞ്ഞാൽ വരൻ വരുന്ന ഈ വാഹനം കണ്ടാൽ നമുക്ക് ചിരിവരും. Satpal Yadav എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്. 

എന്തായാലും നെറ്റിസൺസിന് ഈ രം​ഗം കണ്ട് ചിരിയടക്കാനായില്ല എന്നാണ് തോന്നുന്നത്. വീഡിയോ കണ്ട് ഒരാൾ കമന്റ് നൽകിയിരിക്കുന്നത് 'ഒരു പെട്ടിക്കട വരും പോലെ ഉണ്ട്' എന്നാണ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'താനെങ്ങാനും ആ കാറിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ആ ചിപ്സ് പാക്കറ്റുകളെല്ലാം വാരിയെടുത്ത് അവിടെ നിന്നും ഓടിപ്പോയേനെ' എന്നാണ്. 

എന്തായാലും, അടുത്തിടെ നമ്മൾ കാണുന്ന തമാശ നിറഞ്ഞ വിവാഹക്കാഴ്ചകളിൽ ഒന്നായിരിക്കണം ഇതും. ഈ സോഷ്യൽ മീഡിയാ കാലത്ത് ഇനി ഇതുപോലെ എന്തെല്ലാം കാണേണ്ടി വരും അല്ലേ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി