അമ്പോ എന്തൊരു ക്യൂട്ടാണീ എഗ്ഗ് സാൻവിച്ച്, സോഷ്യൽ മീഡിയയെ കൊണ്ട് കയ്യടിപ്പിച്ച ബാലൻ, വീഡിയോ കാണാം

Published : Apr 04, 2024, 01:55 PM IST
അമ്പോ എന്തൊരു ക്യൂട്ടാണീ എഗ്ഗ് സാൻവിച്ച്, സോഷ്യൽ മീഡിയയെ കൊണ്ട് കയ്യടിപ്പിച്ച ബാലൻ, വീഡിയോ കാണാം

Synopsis

ഏറെ രസകരമായും സൂക്ഷിച്ചുമാണ് ഈ കൊച്ചു വിരുതന്റെ പാചകം. ആദ്യം ചൂടായ ദോശക്കല്ലിൽ സാൻഡ്‍വിച്ചിന് ആവശ്യമായ ബ്രഡ് ചൂടാക്കുന്നു.

സോഷ്യൽ മീഡിയയിലെ വീഡിയോകൾ നിരന്തരമായി ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും കൊച്ചു കുട്ടികൾ പാചകക്കാരാകുന്ന വീഡിയോകൾ ഒരിക്കലെങ്കിലും നിങ്ങളെ ആകർഷിച്ചിട്ടുണ്ടാകും. ഇനി ഇതുവരെ അങ്ങനെയൊരു വീഡിയോ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും സാരമില്ല, ഈ വീഡിയോ തീർച്ചയായും നിങ്ങളെ ആകർഷിക്കും. 

മുത്തച്ഛന് കൊടുക്കാനായി എഗ്ഗ് സാൻവിച്ച് ഉണ്ടാക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വീഡിയോയിലെ താരം. ക്യൂട്ട്നെസ് നിറഞ്ഞുനിൽക്കുന്ന ഈ വീഡിയോ 'natureferver' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ ആണ് പങ്കുവെച്ചത്. ഈ വീഡിയോ ആരെയും ആക​ർഷിക്കുന്ന ഒന്നാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടതില്ല.
 
ഏറെ രസകരമായും സൂക്ഷിച്ചുമാണ് ഈ കൊച്ചു വിരുതന്റെ പാചകം. ആദ്യം ചൂടായ ദോശക്കല്ലിൽ സാൻഡ്‍വിച്ചിന് ആവശ്യമായ ബ്രഡ് ചൂടാക്കുന്നു. അതിനിടയിൽ തന്നെ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അതും പാകപ്പെടുത്തിയെടുക്കുന്നു. ശേഷം സോസും മറ്റ് ആവശ്യമായ വസ്തുക്കളും ചേർത്ത് ഏറെ ആകർഷകമായ രീതിയിൽ സാൻഡ്‍വിച്ച് ആക്കുന്നു. പിന്നീട് ചെറുചിരിയോടെ അതിൽ അല്പം ഒന്ന് രുചിച്ചു നോക്കി തൃപ്തനാകുന്നു. പിന്നെ നേരെ മുത്തച്ഛന്റെ അടുത്തേക്ക്. ഒടുവിൽ രണ്ടുപേരും ഒരുമിച്ചിരുന്ന്  ആസ്വദിച്ചു കഴിക്കുന്നു.

ഇതിനോടകം നിരവധിപേർ കണ്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലൈക്കുകളും ഷെയറുകളും ഒക്കെയായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ഇതുപോലൊരു സാൻഡ്‍വിച്ച് തിന്നാനും ഭാഗ്യം വേണം എന്നാണ്  ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇത്രയേറെ ക്യൂട്ട് ആയ ഒരു സാൻഡ്വിച്ച്  കണ്ടിട്ടില്ലെന്നും പലരും അഭിപ്രായപ്പെട്ടു.ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തതിന് ശേഷം വീഡിയോ 5.8 മില്യൺ വ്യൂസ് ഇതിനോടകം നേടിക്കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ
'ഇന്ന് ഞാൻ ഒറ്റയ്ക്കല്ല'; 70 -കാരൻറെ ആദ്യവീഡിയോ കണ്ടത് 21 ലക്ഷം പേർ; അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നെന്ന് നെറ്റിസെൻസ്