വിവാഹാഘോഷത്തിനിടെ കേക്ക് നശിപ്പിച്ച് അതിഥി, മുഖത്ത് ഇടിച്ച് വരൻ, വീഡിയോ വൈറൽ

Published : Nov 14, 2022, 10:56 AM IST
വിവാഹാഘോഷത്തിനിടെ കേക്ക് നശിപ്പിച്ച് അതിഥി, മുഖത്ത് ഇടിച്ച് വരൻ, വീഡിയോ വൈറൽ

Synopsis

ഏതായാലും കേക്ക് മുഖത്താകുന്നതിന് തൊട്ടുമുമ്പ് വരനും വധുവും അവിടെ നിന്നും മാറി. എന്നാൽ, സംഭവത്തോടെ വധു ആകെ ഷോക്കിലായിപ്പോയി.

വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടാകുന്ന സംഭവം ഇപ്പോൾ പുതിയതൊന്നുമല്ല. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് സമാനമായ സംഭവം നടന്നു. വിളിക്കാത്തയാൾ കല്യാണത്തിനെത്തുകയും പിന്നാലെ കൂട്ടത്തല്ല് തന്നെ ഉണ്ടായതും വാർത്തയാവുകയും ചെയ്തു. ഇപ്പോൾ, അത്തരത്തിൽ മറ്റൊരു വിവാഹവീഡിയോ വൈറൽ ആവുകയാണ്. 

എല്ലാം തുടങ്ങുന്നത്, വധുവും വരനും കേക്ക് മുറിക്കാൻ തയ്യാറായത് മുതലാണ്. കേക്ക് മുറിക്കാൻ വേണ്ടി വരനും വധുവും തയ്യാറായി എത്തിയപ്പോഴാണ് ഒരു അതിഥി അവരുടെ അടുത്തേക്ക് വന്നത്. അയാൾ കൈകൊണ്ട് ആ കേക്ക് പൊട്ടിച്ചെടുക്കുകയും വരന്റെയും വധുവിന്റെയും മുഖത്ത് തേക്കാനും ഒരുങ്ങി. 

ഏതായാലും കേക്ക് മുഖത്താകുന്നതിന് തൊട്ടുമുമ്പ് വരനും വധുവും അവിടെ നിന്നും മാറി. എന്നാൽ, സംഭവത്തോടെ വധു ആകെ ഷോക്കിലായിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്നുപോലും അവൾക്ക് ആദ്യം മനസിലായില്ല. ഏതായാലും അതിഥിക്ക് വധുവിനും വരനും താൻ ചെയ്തത് ഇഷ്ടമായില്ല എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മനസിലായി. ഇതോടെ അയാൾ വരനെ കെട്ടിപ്പിടിക്കാൻ ചെന്നു. എന്നാൽ, ആകപ്പാടെ ദേഷ്യം പിടിച്ചു നിന്ന വരൻ അതിഥിയുടെ മുഖത്തിനിട്ട് നല്ല ഇടിയും വച്ച് കൊടുത്തു. അതോടെ ബാലൻസ് തെറ്റി അതിഥി താഴെ വീണു. അയാൾ പിന്നെയും എഴുന്നേറ്റ് വരനെ കെട്ടിപ്പിടിക്കാൻ ചെല്ലുന്നതും എന്നാൽ മറ്റൊരാൾ അയാളെ പിടിച്ച് മാറ്റുന്നതും വീഡിയോയിൽ കാണാം. ഇയാൾ നല്ല മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

വൈറൽ ഫൈറ്റ് ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. വിവാഹത്തിനിടെ നടന്ന പ്രശ്നം എന്ന് കാപ്ഷനും നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ചിലരൊക്കെ അതിഥിക്ക് ആ തല്ല് കിട്ടേണ്ടത് തന്നെയാണ് എന്ന് എഴുതി. എന്നാൽ, മറ്റ് ചിലർ അത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായപ്പെട്ടത്. 

വീഡിയോ കാണാം; 

PREV
Read more Articles on
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ