കല്ലുകൊണ്ട് ഒരു മെഹന്തി! സംഭവം ഗംഭീരമെന്ന് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

Published : May 11, 2025, 10:31 PM IST
കല്ലുകൊണ്ട് ഒരു മെഹന്തി! സംഭവം ഗംഭീരമെന്ന് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

Synopsis

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി കല്ലുകൊണ്ട് നിർമ്മിച്ച മെഹന്തി എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

മെഹന്തി എല്ലാവർക്കും സുപരിചിതമാണ്. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന ചെറിയ ട്യൂബ് ഉപയോഗിച്ചാണ് കൈകളിൽ നാം മെഹന്തി ഇടാറ്. എന്നാൽ, വേണമെങ്കിൽ കല്ലുകൊണ്ടും മെഹന്തി ഇടാമെന്ന് തെളിയിക്കുകയാണ് ഹിമാചൽപ്രദേശിൽ നിന്നുമുള്ള ഒരു വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ യൂസർമാരാണ് തങ്ങൾ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി എന്ന് പങ്കുവെച്ചത്. എന്നാൽ, അതോടൊപ്പം തന്നെ ഏതാനും പേർ ഇതൊരു പുതിയ അറിവാണെന്നും  വീഡിയോയ്ക്ക് താഴെ കുറിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി കല്ലുകൊണ്ട് നിർമ്മിച്ച മെഹന്തി എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവർ തന്റെ ചെറുപ്പത്തിൽ സഹോദരിമാരോടൊപ്പം മെഹന്തി തയ്യാറാക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുന്നു. 

ഒപ്പം തൻറെ സമീപത്തായുള്ള കല്ലിലെ ഉണങ്ങിയ പായൽ പോലെ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കൾ കാണിച്ചുകൊണ്ട് ഇത് പഹാഡി മെഹന്തിയാണ് എന്ന് പറയുന്നു. തുടർന്ന് അവർ മറ്റൊരു ചെറിയ കല്ല് കൊണ്ട് തന്റെ കയ്യിലേക്ക് അത് തട്ടി ഇടുന്നു. ശേഷം രണ്ടു തുള്ളി വെള്ളം ഒഴിച്ച് അത് നന്നായി അരയ്ക്കുന്നു. തുടർന്ന് അത് ചെറിയൊരു കമ്പ് ഉപയോഗിച്ച് മെഹന്തിയായി തൻറെ കയ്യിൽ ഇടുന്നു. അല്പസമയത്തിനുശേഷം അരുവിയിൽ നിന്നും കൈകഴുകി അവർ തന്റെ കൈ ക്യാമറയിൽ പ്രദർശിപ്പിക്കുന്നു.  വളരെ മനോഹരമായ രീതിയിൽ അവരുടെ കയ്യിൽ മെഹന്തി അപ്പോൾ തെളിഞ്ഞു കാണാമായിരുന്നു.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഓർമ്മകളിൽ മറഞ്ഞുപോയ മനോഹരമായ ഒരു കാര്യത്തെ വീണ്ടും ഓർമ്മപ്പെടുത്തിയതിന് നിരവധി പേരാണ് ഇവർക്ക് നന്ദി പറഞ്ഞത്. മെയ് ആറിന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം എട്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ