ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!

Published : Feb 20, 2025, 09:30 PM IST
ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!

Synopsis

1972 മുതൽ 1978 വരെ താൻ ഇന്ത്യയിലാണ് ജീവിച്ചത്. ആദ്യം ബിഹാറിലും പിന്നീട് ഉത്തർപ്രദേശിലുമാണ് താൻ കഴി‍ഞ്ഞിരുന്നത് എന്നും വീഡിയോയിൽ ഇയാൾ വിശദീകരിക്കുന്നത് കാണാം.

ചിലർക്ക് പുതിയ പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ വലിയ കഴിവുകളാണ്, വലിയ താല്പര്യമുള്ളവരും ഉണ്ട്. അതുപോലെ തന്നെയാണ് വിദേശിയായ ഈ മനുഷ്യന്റെ കാര്യവും. അദ്ദേഹത്തിന്റെ ഹിന്ദി കേട്ട് ഇന്ത്യക്കാർ വരെ ഞെട്ടിയിരിക്കയാണ്. ആറ് വർഷം അദ്ദേഹം ബിഹാറിൽ താമസിച്ചിരുന്നു. അങ്ങനെയാണ് ഹിന്ദി പഠിച്ചെടുക്കുന്നത്. 

എന്തായാലും, ഓസ്ട്രേലിയയിൽ നിന്നും പകർത്തിയ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അദ്ദേഹത്തെ കണ്ടാൽ ഒരു വിദേശിയാണ് എന്ന് ആർക്കും മനസിലാവും. എന്നാൽ, അദ്ദേഹത്തിന്റെ ഹിന്ദി കേട്ടാൽ അദ്ദേഹം ഒരു ഇന്ത്യക്കാരനാണോ എന്ന് പലരും സംശയിച്ച് പോകും. 

@the_trend_honey എന്ന യുസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഓസല്ട്രേലിയക്കാരൻ ഹിന്ദി സംസാരിക്കുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് വീഡിയോ പകർത്തുന്നത്. 

1972 മുതൽ 1978 വരെ താൻ ഇന്ത്യയിലാണ് ജീവിച്ചത്. ആദ്യം ബിഹാറിലും പിന്നീട് ഉത്തർപ്രദേശിലുമാണ് താൻ കഴി‍ഞ്ഞിരുന്നത് എന്നും വീഡിയോയിൽ ഇയാൾ വിശദീകരിക്കുന്നത് കാണാം. ഈ സമയത്ത് അദ്ദേഹം അവിടുത്തെ നാട്ടുകാരിൽ നിന്നാണത്രെ ഹിന്ദി പഠിച്ചെടുത്തത്. നന്നായി ഹിന്ദി ഉച്ചാരണത്തിലാണ് സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ബിഹാറി ഉച്ചാരണമാണ് ശരിക്കും നെറ്റിസൺസിനെ അമ്പരപ്പിച്ചത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇയാൾ ശരിക്കും ഇനി വല്ല ഇന്ത്യക്കാരനുമാണോ എന്നാണ് സംസാരം കേട്ട് പലരുടേയും സംശയം. ബ്രോ ബിഹാറിയാണ് എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത് അദ്ദേഹം തികച്ചും രസികനായ ഒരു വ്യക്തിയാണ് എന്നായിരുന്നു. 

പറ്റിക്കുകയായിരുന്നു ​ഗയ്സ്, കാമുകനെ തേടി കൊറിയ വരെ പോയി, സംഭവിച്ചത് ഇത് എന്ന് യുവതി, വൻവിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്