കൃത്യം ലീവെടുക്കുക, ഈ ഭാഷ പഠിക്കുക; കോർപറേറ്റ് ജോലി, പിടിച്ചു നിൽക്കണമെങ്കിൽ 3 ട്രിക്കുകൾ; വീഡിയോയുമായി യുവതി

Published : Jun 30, 2026, 08:28 AM IST
Sanskriti Sharma

Synopsis

കോർപ്പറേറ്റ് ജോലിയിൽ മാനസികസമ്മർദ്ദമില്ലാതെ എങ്ങനെ പിടിച്ചുനില്‍ക്കാം?  മൂന്ന് തന്ത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് മുംബൈ സ്വദേശിനിയായ സംസ്കൃതി ശർമ്മ എന്ന യുവതി.

കോർപറേറ്റ് ലോകത്ത് പിടിച്ചുനിൽക്കുക എന്നത് വലിയ കഷ്ടപ്പാടാണ്. എത്ര കഠിനാധ്വാനം ചെയ്തുവെന്ന് പറഞ്ഞാലും ചിലപ്പോൾ കാര്യമുണ്ടാകില്ല. ചില ട്രിക്കുകൾ ഒക്കെ കാണിച്ചാലേ പിടിച്ചുനിൽക്കാനാവൂ എന്ന് വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. അതുപോലെ, എങ്ങനെ കോർപറേറ്റ് ലോകത്ത് അതിജീവിക്കാം എന്ന് മുംബൈ സ്വദേശിനിയായ ഒരു യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ കോർപ്പറേറ്റ് ജോലിയിൽ എങ്ങനെ പിടിച്ചുനിൽക്കാം' എന്നാണ് സംസ്കൃതി ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. അടുത്ത വെള്ളിയാഴ്ച തന്റെ അവസാനത്തെ വർക്കിങ് ഡേയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സംസ്കൃതി വീഡിയോ തുടങ്ങുന്നത്.

ഇതൊക്കെയാണ് സംസ്കൃതി പറയുന്ന അതിജീവനത്തിനുള്ള തന്ത്രങ്ങൾ

ലീവുകൾ കൃത്യമായി എടുക്കുക

കമ്പനി അനുവദിച്ചിട്ടുള്ള ശമ്പളത്തോടെയുള്ള അവധികൾ ഒരു മടിയും കൂടാതെ എടുക്കണമെന്നാണ് സംസ്കൃതിയുടെ ഒന്നാമത്തെ ഉപദേശം. ലീവ് എടുക്കുന്നതിൽ യാതൊരുവിധ കുറ്റബോധവും തോന്നണ്ട. ഈ അവധികൾ അടുത്ത വർഷത്തേക്ക് മാറ്റാനോ പണമാക്കി മാറ്റാനോ സാധിക്കില്ലെങ്കിൽ അവ തീർച്ചയായും എടുക്കണമെന്നും സംസ്കൃതി പറയുന്നു.

കോർപ്പറേറ്റ് ഭാഷ ശീലിക്കുക, എപ്പോഴും തിരക്കുള്ളവരായി തോന്നിപ്പിക്കുക

ജോലി പഠിക്കുന്നതിനേക്കാൾ മുൻപ് കോർപ്പറേറ്റ് ഭാഷ പഠിച്ചെടുക്കണമെന്നാണ് രണ്ടാമതായി സംസ്കൃതി പറയുന്നത്. ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ അത് നേരിട്ട് പറയുന്നതിന് പകരം, 'വർക്ക് ഇൻ പ്രോ​ഗ്രസ്' എന്നോ 'ലെറ്റ് മീ ചെക്ക് ആൻഡ് ​ഗെറ്റ് ബാക് ടു യൂ' എന്നോ പറയാൻ ശീലിക്കണം. കൂടാതെ, ഓഫീസിൽ ഒരിക്കലും വെറുതെയിരിക്കുന്നതായി മറ്റുള്ളവർക്ക് തോന്നരുത്. അങ്ങനെ വന്നാൽ കൂടുതൽ ജോലികൾ തലയിൽ വന്നുവീഴും.

വിമർശനങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക

കോർപ്പറേറ്റ് ജീവിതത്തിൽ വിമർശനങ്ങളും മറ്റും സാധാരണമാണ്. അതിനെ പ്രതിരോധിക്കാൻ തക്ക കരുത്ത് നേടണം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണം. ഓഫീസിലെ വിമർശനങ്ങൾ നിങ്ങളുടെ വീക്കെൻഡുകളെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും സംസ്കൃതി പറയുന്നു.

 

 

നിരവധിപ്പേരാണ് സംസ്കൃതി പറഞ്ഞതിനോട് യോജിച്ചുകൊണ്ട് കമന്റുകൾ നൽകിയത്. ഈ വീഡിയോ നേരത്തെ കാണേണ്ടതായിരുന്നു എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

യൂറോപ്പിൽ അതിശക്ത ഉഷ്ണതരംഗം; ഉരുകിയ ട്രാഫിക് ലൈറ്റുകൾ, റോഡുകൾ, സ്ഥിരമാകുന്ന പവർ കട്ടുകൾ, വീഡിയോ
'എനിക്ക് വേണ്ടി അവർ സ്വന്തം സ്വർണ വളകൾ പണയം വച്ചു'; കോളേജ് ഫീസ് അടയ്ക്കാനുള്ള അമ്മയുടെ ത്യാഗത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ വൈറൽ