സ്ത്രീകളോടും കുട്ടികളോടും എന്തൊരു കരുതൽ; ജപ്പാനിലെ പൊതുശുചിമുറികൾ കണ്ട് അമ്പരന്ന് ഇന്ത്യക്കാരി; വീഡിയോ

Published : Sep 29, 2026, 05:05 PM IST
viral video

Synopsis

തങ്ങളുടെ പൗരന്മാരെ, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും അമ്മമാരെക്കുറിച്ചും ജപ്പാൻ ഇത്രയധികം ചിന്തിക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുവെന്നും ജപ്പാനിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം അവിടുത്തെ വാഷ്‌റൂമുകൾ ആണെന്നും അവർ കൂട്ടിച്ചേർത്തു.

ജപ്പാനിലെ പൊതുശുചിമുറികളിലെ സൗകര്യങ്ങളെയും സവിശേഷതകളെയും പ്രശംസിച്ച് ജപ്പാനിൽ താമസിക്കുന്ന ഇന്ത്യൻ യുവതി. സ്ത്രീകൾക്കും അമ്മമാർക്കും കുട്ടികൾക്കുമായി ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങളെ കുറിച്ചാണ് അങ്കിത സഹ്‍ഗാൾ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. ജപ്പാനിലെ വാഷ്‌റൂമുകൾ നൽകുന്ന കരുതലും സൗകര്യങ്ങളും തന്നെ പലപ്പോഴും വികാരാധീനയാക്കാറുണ്ടെന്ന് അവർ പറയുന്നു.

മേക്കപ്പിനായി പ്രത്യേക ഇടങ്ങൾ: എത്ര ചെറിയ വാഷ്‌റൂമായാലും മേക്കപ്പ് ശരിയാക്കുന്നതിനായി അവിടെ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അങ്കിത ചൂണ്ടിക്കാണിക്കുന്നു.

അമ്മമാർക്കും കുട്ടികൾക്കുമുള്ള സീറ്റുകൾ: ചെറിയ കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനായി പ്രത്യേക സീറ്റുകൾ ശുചിമുറികളിൽ ഒരുക്കിയിരിക്കുന്നു.

വസ്ത്രം മാറാനുള്ള ഫ്ലോർ ബോർഡ്: നിലത്ത് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു ചെറിയ ബോർഡ് കണ്ട് ആദ്യം അതൊരു ഡയപ്പർ മാറ്റുന്ന ടേബിൾ ആണെന്നാണ് താൻ കരുതിയതെന്നും എന്നാൽ വസ്ത്രം മാറുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്നും യുവതി പറയുന്നു. നനഞ്ഞതോ വൃത്തിഹീനമായതോ ആയ തറയിൽ ചവിട്ടാതെ, അതിനുമുകളിൽ കയറി നിന്ന് ആളുകൾക്ക് സുരക്ഷിതമായി വസ്ത്രം മാറാൻ ഈ ബോർഡ് സഹായിക്കും.

തങ്ങളുടെ പൗരന്മാരെ, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും അമ്മമാരെക്കുറിച്ചും ജപ്പാൻ ഇത്രയധികം ചിന്തിക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുവെന്നും ജപ്പാനിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം അവിടുത്തെ വാഷ്‌റൂമുകൾ ആണെന്നും അവർ കൂട്ടിച്ചേർത്തു.

വിഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 'ജപ്പാൻ എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നുണ്ട്', 'ഇത് തീർച്ചയായും വളരെ ചിന്തോദ്ദീപകമാണ്', 'എല്ലാ സ്ഥലങ്ങളിലെയും പൊതുശുചിമുറികൾ ഇതുപോലെയായിരിക്കണം' എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവെക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജീവിതത്തിലാദ്യമായി ഇന്ന് കട്ടിലിൽ ഉറങ്ങാൻ പോകുന്നു; യുവാവിന്റെ പോസ്റ്റ്, അഭിനന്ദനങ്ങളുമായി നെറ്റിസൺസ്
പ്രളയത്തിൽ മുങ്ങി നാട്, വിദേശ ടൂർ ആഘോഷിച്ച് എംഎൽഎ; ബീഹാറിൽ മൈഥിലി താക്കൂറിനെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം