രാത്രി 11 മണി, ഒറ്റയ്ക്കിറങ്ങി നടക്കുന്നു, ഒരു ഇന്ത്യക്കാരി പെൺകുട്ടിക്കിത് വലിയ കാര്യം; ജപ്പാനിൽ നിന്നും യുവതി

Published : Sep 01, 2026, 05:30 PM IST
viral video

Synopsis

ജപ്പാനിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നോ രാജ്യം മൊത്തത്തിൽ കുറ്റങ്ങളൊന്നും ഇല്ലാത്തതാണ് എന്നൊന്നും താൻ അവകാശപ്പെടുന്നില്ല. എന്നാൽ, രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്ന ഈ അനുഭവം ഒരു സ്ത്രീയെന്ന നിലയിൽ താൻ വിലമതിക്കുന്നു.

ഏത് പാതിരാത്രിയും തനിച്ചിറങ്ങി പൊതുവഴികളിലൂടെ നടക്കുക. ആരേയും പേടിക്കാതെ, ഒന്നിനെയും കൂസാതെ, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ ഒരുതരിപോലും ആശങ്കയില്ലാതെ... എന്നാൽ, അത് നടക്കുക കുറച്ച് പ്രയാസം തന്നെയാണ്. പക്ഷേ, അതിന് കഴിയുന്ന ചില ന​ഗരങ്ങളും രാജ്യങ്ങളുമുണ്ട്. അത്തരത്തിലുള്ളൊരു അനുഭവമാണ് ഈ യുവതിക്കും പറയാനുള്ളത്. ജപ്പാനിൽ രാത്രി പതിനൊന്ന് മണിക്ക് പോലും ഭയമില്ലാതെ നടക്കാൻ കഴിയുന്നതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ശീതൾ എന്ന ഇന്ത്യൻ യുവതി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

‘ഇപ്പോൾ രാത്രി 11 മണിയായി, ഞാൻ ഇവിടെ നടക്കാനിറങ്ങിയതാണ്. അതായത്, ഇവിടെ നടക്കുമ്പോൾ സമയം രാത്രി 11 മണിയാണോ അതോ പകൽ 11 മണിയാണോ എന്നോ, എന്തെങ്കിലും സംഭവിക്കുമോ ഇല്ലയോ എന്നോ നമ്മൾ ആലോചിക്കേണ്ടി വരില്ല. അതായത്, ഇതൊരു വലിയ കാര്യം തന്നെയാണ്. ഇന്ത്യയിൽ നിന്ന് വരുന്ന, ഒരു പെൺകുട്ടിയായ എനിക്ക് ഇതൊരു വലിയ കാര്യമാണ്‘ എന്ന് വീഡിയോയിൽ ശീതൾ പറയുന്നു.

ജപ്പാനിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നോ രാജ്യം മൊത്തത്തിൽ കുറ്റങ്ങളൊന്നും ഇല്ലാത്തതാണ് എന്നൊന്നും താൻ അവകാശപ്പെടുന്നില്ല. എന്നാൽ, രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്ന ഈ അനുഭവം ഒരു സ്ത്രീയെന്ന നിലയിൽ താൻ വിലമതിക്കുന്നുവെന്നും ശീതൾ പറയുന്നു. ‘ജപ്പാനിലും നൂറ് പ്രശ്നങ്ങളുണ്ടാകാം, ഇത് തികച്ചും കുറ്റമൊന്നുമില്ലാത്തതാണ് എന്നല്ല. എന്നാൽ, ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഈ പ്രത്യേകം സുരക്ഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാൽ, ഇത്തരം സ്വാതന്ത്ര്യം വലിയൊരു ആഡംബരമാണ് - ഇവിടെയോ, അല്ലെങ്കിൽ സ്ത്രീകളുടെ സുരക്ഷ വളരെ മികച്ചതായ മറ്റേത് രാജ്യത്തായാലും‘ എന്നും ശീതൾ കൂട്ടിച്ചേർത്തു. 'രാത്രി 11 മണിക്ക് തെരുവുകളിലൂടെ സുരക്ഷിതമായി നടക്കുന്നു' എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരുദിവസം ഇന്ത്യയിലും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

7 ദിവസം വെറും വെള്ളവും റൊട്ടിയും കഴിച്ച് ജീവിച്ചു, എന്തും നേരിടാനുള്ള ശക്തി അത് തന്നു; അനുഭവം പറഞ്ഞ് സംരംഭകൻ
പാർട്ടികളും ക്ലബ്ബുമൊക്കെയായി അടിച്ചുപൊളി ജീവിതമാണെന്നാണ് കൂട്ടുകാരുടെ വിചാരം, പക്ഷേ; ​ഗുരു​ഗ്രാമിലെ അവസ്ഥ പറഞ്ഞ് യുവതി