
പല തരത്തിലുള്ള പരീക്ഷണങ്ങളും മിക്കവാറും കണ്ടന്റ് ക്രിയേറ്റർമാർ ചെയ്യാറുണ്ട്. അതുപോലെയുള്ള മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
ലഖ്നൗവിൽ നിന്നുള്ള ഒരു യുവാവാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. അതിൽ വിവിധ കച്ചവടക്കാരുടെ അടുത്ത് ചെന്ന് അവരുടെ സത്യസന്ധത പരീക്ഷിക്കുകയാണ് യുവാവ് ചെയ്യുന്നത്. ഐസ്ക്രീം വിൽപ്പനക്കാർ, മോമോ കടകൾ, പച്ചക്കറി വിൽപ്പനക്കാർ തുടങ്ങിയവരുടെ അടുത്തെല്ലാം യുവാവ് ചെല്ലുന്നുണ്ട്.
നേരത്തെ താൻ ഇവിടെ നിന്നും സാധനം വാങ്ങി എന്നും അതിൽ ബാക്കി പൈസ തരാൻ ഉണ്ട് എന്നും പറഞ്ഞുകൊണ്ട് യുവാവ് കച്ചവടക്കാർക്ക് നേരെ കാശ് നീട്ടുകയായിരുന്നു. ആ കാശ് കാണുമ്പോൾ കച്ചവടക്കാർ എങ്ങനെ പ്രതികരിക്കും എന്ന് അറിയുകയായിരുന്നു യുവാവിന് വേണ്ടിയിരുന്നത്.
എന്നാൽ, മിക്ക കച്ചവടക്കാരും അങ്ങനെ ഇല്ല എന്ന് പറഞ്ഞുകൊണ്ട് ആ കാശ് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, ഒന്ന് രണ്ട് കച്ചവടക്കാർ യുവാവിന്റെ കയ്യിൽ നിന്നും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർ മനപ്പൂർവം പൈസ വാങ്ങിയതാവണം എന്ന് യാതൊരു ഉറപ്പും ഇല്ല.
വളരെ പെട്ടെന്ന് തന്നെ യുവാവ് പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു. ഒരുപാട് പേർ ഈ പരീക്ഷണ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. അതിൽ ചിലരെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ് പറഞ്ഞിരിക്കുന്നത്.
ശരിക്കും പണം വാങ്ങിയ കടക്കാരുടെ ഭാഗത്ത് തെറ്റുണ്ട് എന്ന് പറയാനാകില്ല. കാരണം വർ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ കൺഫ്യൂഷനിലാവും. വെറുതെ എന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു അങ്ങനെ കമന്റ് നൽകിയവരുടെ ചോദ്യം.