ഇന്ത്യ സന്ദർശിച്ച മുത്തശ്ശിയുടെ വലിയ ആ​ഗ്രഹമായിരുന്നു ഇത്, കൊച്ചുമകൾ ചെയ്‍തത് കണ്ടോ, വീഡിയോ വൈറൽ

Published : Jul 06, 2024, 11:17 AM ISTUpdated : Jul 06, 2024, 12:20 PM IST
ഇന്ത്യ സന്ദർശിച്ച മുത്തശ്ശിയുടെ വലിയ ആ​ഗ്രഹമായിരുന്നു ഇത്, കൊച്ചുമകൾ ചെയ്‍തത് കണ്ടോ, വീഡിയോ വൈറൽ

Synopsis

യുവതിയുടെ മുത്തശ്ശി 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ വന്നതാണ്. അന്നുമുതലേ അവരുടെ വലിയ ആ​ഗ്രഹമായിരുന്നത്രെ ഇന്ത്യക്കാരായ സ്ത്രീകൾ സാധാരണ ധരിക്കുന്ന സാരി ഒന്ന് ധരിച്ചുനോക്കണം എന്ന്.

നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും നമുക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. മിക്കവാറും കൊച്ചുമക്കൾക്കും അവരുടെ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ബന്ധമുണ്ടാകാറുണ്ട്. എന്നിരുന്നാലും, അവർക്ക് പ്രായമായതിനാൽ തന്നെ അവരുടെ ആ​ഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നമ്മൾ ചിലപ്പോൾ അവ​ഗണിച്ചേക്കും. പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ. പ്രായമായാൽ മൂലയ്ക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയ സജീവമാണ്. പല മുത്തശ്ശിമാരും മുത്തശ്ശൻമാരും ആടിപ്പാടുന്നതും ജീവിതം ആസ്വദിക്കുന്നതും നമ്മൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

ഒരു ഇറ്റാലിയൻ യുവതി തന്റെ മുത്തശ്ശിയെ സാരിയുടുപ്പിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നമുക്കറിയാം, സാരി സാധാരണ ഇന്ത്യക്കാർ ധരിക്കുന്ന വസ്ത്രമാണ്. അത് ധരിക്കാനാവട്ടെ വലിയ പ്രയാസവുമാണ്. യുവതിയുടെ മുത്തശ്ശി 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ വന്നതാണ്. അന്നുമുതലേ അവരുടെ വലിയ ആ​ഗ്രഹമായിരുന്നത്രെ ഇന്ത്യക്കാരായ സ്ത്രീകൾ സാധാരണ ധരിക്കുന്ന സാരി ഒന്ന് ധരിച്ചുനോക്കണം എന്ന്. സിദ്ധ പല്ലു വരുന്ന നൗവാരി സാരിയാണ് മുത്തശ്ശി ധരിക്കുന്നത്. 

'മുത്തശ്ശി ഇന്ത്യയിൽ ഒരു മാസം ചെലവഴിച്ചു. കുറേ തുണിത്തരങ്ങളും വാങ്ങി. അവിടുത്തെ സംസ്കാരം ആസ്വദിച്ചു. എന്നാൽ, സാരിയുടുപ്പിക്കാൻ ആരോടെങ്കിലും ആവശ്യപ്പെടാൻ മുത്തശ്ശിക്ക് മടിയായിരുന്നു എന്നും അവൾ പറയുന്നുണ്ട്. അതറിഞ്ഞപ്പോഴാണ് ഞാൻ എന്റെ സാരി പുറത്തെടുക്കുന്നതും ഇന്ന് നിങ്ങളുടെ ആ​ഗ്രഹം ഞാൻ പൂർത്തിയാക്കും എന്നു പറഞ്ഞതും' എന്നാണ് അവൾ പറഞ്ഞത്. 

നീലനിറമാണ് സാരിക്ക്. വളരെ മനോഹരമായിട്ടാണ് യുവതി മുത്തശ്ശിയെ സാരിയുടുപ്പിക്കുന്നത്. ഇന്ത്യക്കാരല്ലാത്ത ഒരാളാണ് സാരിയുടുത്തിരിക്കുന്നതെന്നോ സാരി ഉടുപ്പിച്ചിരിക്കുന്നത് എന്നോ മനസിലാവുകയേ ഇല്ലാത്ത തരത്തിലാണ് മുത്തശ്ശി. മുത്തശ്ശിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ നമ്മുടെ മനസ് നിറയും. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്ത് ക്യൂട്ടാണ് മുത്തശ്ശി, മനസ് നിറയ്ക്കുന്ന വീഡിയോ എന്നുമൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്. 

PREV
click me!

Recommended Stories

ഇങ്ങനെയും കഴിക്കാമോ പാനിപൂരി? പെൺകുട്ടിയുടെ വീഡിയോ കണ്ട് ചിരിയടക്കാനാവാതെ നെറ്റിസൺസ്
ക്ലാസ്‍മുറിയിൽ ചോക്ലേറ്റ് വിതരണം ചെയ്ത് പ്രൊഫസർ, ഇങ്ങനെയൊരു അധ്യാപകനെ കിട്ടാൻ ഭാ​ഗ്യം വേണമെന്ന് നെറ്റിസൺസ്