'അയ്യോ ദേ യേശു'; യുവാവിനെ കണ്ടപ്പോൾ കൺഫ്യൂഷനിലായൊരു കുഞ്ഞൻ, വീഡിയോ കാണാം

Published : Jun 17, 2024, 01:20 PM IST
'അയ്യോ ദേ യേശു'; യുവാവിനെ കണ്ടപ്പോൾ കൺഫ്യൂഷനിലായൊരു കുഞ്ഞൻ, വീഡിയോ കാണാം

Synopsis

കുട്ടി യുവാവിനെ കണ്ടതോടെ 'ജീസസ്' എന്നാണ് പറയുന്നത്. കുട്ടി കൗതുകത്തോടെ യുവാവിനെ നോക്കുന്നതും കാണാം. ഇത് കേട്ടതോടെ കുട്ടിയുടെ കൂടെയുണ്ടായിരുന്നവർക്ക് ചിരി വരുന്നു. വീഡിയോ പകർത്തുന്നയാൾ ചിരിക്കുന്നതും കേൾക്കാം. 

കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റങ്ങളും ചിരിയും ഒന്നുമിഷ്ടമില്ലാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും. അവരുടെ ചില തെറ്റിദ്ധാരണകളും അബദ്ധങ്ങളും മാത്രം മതി നമ്മെ ചിരിപ്പിക്കാൻ. എത്രനേരം വേണമെങ്കിലും ആ കുസൃതികൾ കണ്ടിരിക്കാൻ കഴിയുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ ആളുകൾ അത്തരം വീഡിയോകൾ കാണാനിഷ്ടപ്പെടാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

ആരുടെ ചുണ്ടിലും ഒരു പുഞ്ചിരിയെങ്കിലും വിടർത്താൻ ഈ വീഡിയോയ്ക്ക് സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ വീഡിയോ എവിടെ നിന്നും എപ്പോൾ പകർത്തിയതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത് peachez_201 എന്ന യൂസറാണ്. നിരവധിപ്പേർ ഈ മനോഹരമായ വീഡിയോ കാണുകയും അതിന് രസകരമായ കമന്റുകൾ നൽകുകയും ചെയ്തു. ഏതോ ഒരു ഷോപ്പിം​ഗ് കോംപ്ലക്സിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

ഒരു ചെറിയ കുഞ്ഞിനെ വീഡിയോയിൽ കാണാം. അവൻ അതിലൂടെ നടക്കുകയാണ്. ആ സമയത്ത് അതിലൂടെ ഒരു യുവാവ് കടന്നു വരുന്നു. താടിയും രൂപവും ഒക്കെ വച്ച് യുവാവിന് ചിത്രങ്ങളിലും മറ്റും കാണുന്ന യേശുവിന്റെ രൂപത്തോട് സാമ്യമുണ്ട്. കുട്ടി യുവാവിനെ കണ്ടതോടെ 'ജീസസ്' എന്നാണ് പറയുന്നത്. കുട്ടി കൗതുകത്തോടെ യുവാവിനെ നോക്കുന്നതും കാണാം. ഇത് കേട്ടതോടെ കുട്ടിയുടെ കൂടെയുണ്ടായിരുന്നവർക്ക് ചിരി വരുന്നു. വീഡിയോ പകർത്തുന്നയാൾ ചിരിക്കുന്നതും കേൾക്കാം. 

യുവാവും പെട്ടെന്നുള്ള കുഞ്ഞിന്റെ പ്രതികരണത്തിൽ അമ്പരക്കുന്നുണ്ട്. എന്നാൽ, കുട്ടിയുടെ കൂടെയുള്ളയാൾ അത് ജീസസല്ല എന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്. 

ഏതായാലും, ആളുകളെ വീഡിയോ ചിരിപ്പിക്കും എന്നുറപ്പാണ്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. കുഞ്ഞുങ്ങൾ ഇങ്ങനെയാണ് എന്നാണ് മിക്കവരും പറഞ്ഞത്. വെള്ളത്താടിയുള്ള ആരെ കണ്ടാലും തന്റെ കുട്ടി സാന്റാ ക്ലോസാണ് എന്ന് കരുതാറുണ്ടായിരുന്നു എന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്