'ഷെയറിംഗ് ഈസ് കെയറിംഗ്', പൂച്ചക്കുഞ്ഞിനൊപ്പം ഭക്ഷണം പങ്കുവച്ച് കുരുന്ന്, വൈറലായി വീഡിയോ

Published : Sep 20, 2021, 10:20 AM IST
'ഷെയറിംഗ് ഈസ് കെയറിംഗ്', പൂച്ചക്കുഞ്ഞിനൊപ്പം ഭക്ഷണം പങ്കുവച്ച് കുരുന്ന്, വൈറലായി വീഡിയോ

Synopsis

18  സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കുട്ടിയെ കാണാം. അവന്‍റെ കയ്യില്‍ ഒരു ബ്രെഡ് എന്ന് തോന്നിക്കുന്ന ഭക്ഷണസാധനമുണ്ട്. അടുത്തിരിക്കുന്ന പൂച്ചക്കും അവന്‍ ആ ഭക്ഷണം കൊടുക്കുകയാണ്. 

കുട്ടികളായിരിക്കും ഒരുപക്ഷേ ലോകത്തിലെ ഏറ്റവും നിഷ്കളങ്കരായ ആളുകള്‍. അവര്‍ക്ക് മനുഷ്യര്‍, മൃഗം, പക്ഷി എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. അങ്ങനെയുള്ള സൗഹൃദം എത്ര മനോഹരമാണ് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. 

വീഡിയോയില്‍ ഒരു ചെറിയ കുട്ടി ഒരു പൂച്ചക്കുഞ്ഞുമായി തന്‍റെ ഭക്ഷണം പങ്കുവയ്ക്കുന്നത് കാണാം. വളരെ വേഗം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. Buitengebieden എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

18  സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കുട്ടിയെ കാണാം. അവന്‍റെ കയ്യില്‍ ഒരു ബ്രെഡ് എന്ന് തോന്നിക്കുന്ന ഭക്ഷണസാധനമുണ്ട്. അടുത്തിരിക്കുന്ന പൂച്ചക്കും അവന്‍ ആ ഭക്ഷണം കൊടുക്കുകയാണ്. ആദ്യം പൂച്ച ഒരു ചെറിയ കഷ്ണം കഴിച്ചു. എന്നാല്‍, പിന്നീട് കുട്ടിയുമായി അടുപ്പം തോന്നിയ പൂച്ച അത് കഴിച്ച് തുടങ്ങുകയാണ് അവനൊപ്പം. 

'ഷെയറിംഗ് ഈസ് കെയറിംഗ്' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും കമന്‍റുകളിട്ടതും. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

മരണം മുന്നിൽ കണ്ട നിമിഷം; സുന്ദരന്‍ ജീവിക്കുള്ളില്‍ ആളെക്കൊല്ലാന്‍ പാകത്തിന് വിഷം, കയ്യിലെടുത്തത് അപകടകാരിയായ നീരാളിയെ
ഹെൽമറ്റ് വച്ചില്ല, തലയിൽ കയറില്ല എന്ന് മറുപടി, പരീക്ഷിച്ച് പൊലീസുകാരൻ, പിന്നാലെ ചിരി, ഒരു അഭ്യർത്ഥനയും