തുടക്കം തന്നെ കുറഞ്ഞ ശമ്പളമാണോ? ഭാവിയിലെ വരുമാനത്തെ ബാധിക്കും; കരിയർ കെണിയെക്കുറിച്ച് മുന്നറിയിപ്പുമായി യുവ സംരംഭക

Published : Oct 04, 2026, 06:58 PM IST
employee, working , working woman

Synopsis

കുറഞ്ഞ ശമ്പളത്തിൽ കരിയർ ആരംഭിക്കുന്ന പ്രൊഫഷണലുകൾ ഒരു പ്രത്യേക ചക്രവ്യൂഹത്തിൽ പെട്ടുപോകുമെന്നാണ് അവർ പറയുന്നത്. ജോലി മാറുമ്പോഴെല്ലാം മുൻ ശമ്പളത്തെ അടിസ്ഥാനമാക്കി പുതിയ ഓഫർ നിശ്ചയിക്കുന്നതാണ് ഇതിന് കാരണം.

കരിയറിന്റെ തുടക്കത്തിൽ ലഭിക്കുന്ന കുറഞ്ഞ ശമ്പളം ഭാവിയിലെ വരുമാന വർധനവിനെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി സംരംഭക. ഓരോ പുതിയ ജോലിയിലെയും ശമ്പളം മുൻപത്തെ വരുമാനത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതാണ് ഇതിന് കാരണമെന്ന് യുവ സംരംഭകയായ വന്യ ഗോയൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

കുറഞ്ഞ ശമ്പളത്തിൽ കരിയർ ആരംഭിക്കുന്ന പ്രൊഫഷണലുകൾ ഒരു പ്രത്യേക ചക്രവ്യൂഹത്തിൽ പെട്ടുപോകുമെന്നാണ് അവർ പറയുന്നത്. ജോലി മാറുമ്പോഴെല്ലാം മുൻ ശമ്പളത്തെ അടിസ്ഥാനമാക്കി പുതിയ ഓഫർ നിശ്ചയിക്കുന്നതാണ് ഇതിന് കാരണം.

പ്രതിവർഷ ശമ്പളവർധനവും യാഥാർത്ഥ്യവും

പ്രതിവർഷം 6 ലക്ഷം രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്റെ ഉദാഹരണമാണ് വന്യ ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ആദ്യ വർധനവിൽ 20 ശതമാനം എച്ച്.ആർ കൂട്ടിയാൽ ശമ്പളം 7.2 ലക്ഷം രൂപയാകും. അടുത്ത വർധനവിൽ അത് 8.6 ലക്ഷം രൂപയിലെത്തും.തുടർന്ന് വിപണിയിലെ സാധാരണ നിരക്കായ 30 ശതമാനം വർധനവ് ലഭിച്ചാൽ ശമ്പളം 10.3 ലക്ഷം രൂപയാകും. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വിപണിയിലെ യഥാർത്ഥ ശമ്പള നിരക്കിൽ നിന്നും തങ്ങൾ വളരെ പിന്നിലാണെന്ന് ഈ ജീവനക്കാരൻ തിരിച്ചറിയുന്നു.

വേണം 'സാലറി കറക്ഷൻ'

കേവലം ശതമാനക്കണക്കിലുള്ള ശമ്പളവർധനവിന് പിന്നാലെ മാത്രം പോകുന്നത് ഗുണം ചെയ്യില്ലെന്ന് വന്യ ഉപദേശിക്കുന്നു. ചില സമയങ്ങളിൽ മറ്റൊരു സാധാരണ ശമ്പളവർധനവിന് പകരം യഥാർത്ഥ വിപണി മൂല്യം അനുസരിച്ചുള്ള ശമ്പള പുനർനിർണ്ണയമാണ് ആവശ്യപ്പെടേണ്ടത്. കരിയർ വളർച്ചയ്ക്ക് ജോലി നന്നായി ചെയ്യുന്നതിനൊപ്പം സ്വന്തം വിപണി മൂല്യം കൃത്യമായി മനസ്സിലാക്കാനും അത് അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കാനും സാധിക്കണം.

സ്വന്തം സ്വാധീനവും കമ്പനിക്കുള്ള സംഭാവനകളും പ്രകടിപ്പിക്കാനോ, അർഹമായ ശമ്പളത്തിനായി ബാർഗെയ്ൻ ചെയ്യാനോ കഴിയാത്ത പക്ഷം കഴിവുള്ള ജീവനക്കാർക്കും കുറഞ്ഞ ശമ്പളത്തിൽ തന്നെ തുടരേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മാസം 63,000 രൂപ, ബെംഗളൂരുവിലെ 26 -കാരിയുടെ ചെലവ് ഇങ്ങനെ; വീഡിയോ
'ഓഫീസിൽ പോകാതിരിക്കുകയാണ് നല്ലത്': ബെംഗളൂരുവിലെ കടുത്ത ട്രാഫിക് കുരുക്കിനെ കുറിച്ച് യുവതി