പശുവിനെ വാലിൽ പിടിച്ച് വലിച്ചു, ചവിട്ടി, ഒടുവിൽ പശു തിരികെ ചെയ്തത്; കിട്ടേണ്ടതായിരുന്നു എന്ന് സോഷ്യൽമീഡിയ

Published : Oct 16, 2022, 09:19 AM IST
പശുവിനെ വാലിൽ പിടിച്ച് വലിച്ചു, ചവിട്ടി, ഒടുവിൽ പശു തിരികെ ചെയ്തത്; കിട്ടേണ്ടതായിരുന്നു എന്ന് സോഷ്യൽമീഡിയ

Synopsis

ഇയാൾ പശുവിന്റെ വാൽ നിർത്താതെ പിടിച്ച് വലിക്കുകയാണ്. എന്നാൽ, അവസാനം സഹികെട്ട പശു ഇയാൾക്ക് നേരെ തിരിഞ്ഞു.

മൃ​ഗശാലയിൽ പോയിട്ടുള്ളവരാണ് എങ്കിൽ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് വച്ചത് ചിലപ്പോഴൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും, 'മൃ​ഗങ്ങളെ ഉപദ്രവിക്കരുത്'. സാധാരണയായി ഒരു കാരണവുമില്ലാതെ മൃ​ഗങ്ങളെ ഉപദ്രവിക്കുന്നത് അത്ര നല്ല കാര്യമല്ല. എന്നാൽ, ചില മനുഷ്യർക്ക് അങ്ങനെ ചെയ്യുന്നത് എന്തോ ഒരു സന്തോഷം നൽകുന്നത് പോലെയാണ് അല്ലേ? 

ചിലർ മൃ​ഗങ്ങളെ വല്ലതുമൊക്കെ എടുത്ത് എറിയും. ചിലരാവട്ടെ ചവിട്ടുകയോ കുത്തുകയോ ഒക്കെ ചെയ്യും. എന്നാൽ, ചില സമയത്ത് സഹികെട്ട മൃ​ഗങ്ങൾ ഇതിന് തക്കതായ മറുപടിയും തന്നെ ഉപദ്രവിക്കുന്ന ആളുകൾക്ക് നൽകാറുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

ഒരു മനുഷ്യൻ ഉപദ്രവിക്കുന്നത് പശുവിനെയാണ്. വളരെ മോശം രീതിയിലാണ് അയാൾ പശുവിനെ ഉപദ്രവിക്കുന്നത്. ട്വിറ്ററിലാണ് പ്രസ്തുത വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 16 സെക്കന്റുള്ള വീഡിയോ ആരംഭിക്കുന്നത് ഒരാൾ ഒരു പശുവിന്റെ കാലിൽ കെട്ടിയിട്ടുള്ള ഒരു കയർ പിടിച്ച് വലിക്കുന്നതോടെയാണ്. രണ്ട് കുട്ടികൾ ഇയാൾ ചെയ്യുന്നതും നിരീക്ഷിച്ച് അടുത്ത് നിൽക്കുന്നുമുണ്ട്. കയർ വലിച്ചഴിക്കാൻ പറ്റാതെ വരുന്നതോടെ ഇയാൾ പശുവിനെ ഉപദ്രവിച്ച് തുടങ്ങുകയാണ്. ഇയാൾ പശുവിന്റെ വാലിൽ പിടിച്ച് വലിക്കുകയും ഒരു ദയയുമില്ലാതെ അതിന്റെ വയറ്റിൽ ചവിട്ടുന്നതും ഒക്കെ കാണാം. 

ഇയാൾ പശുവിന്റെ വാൽ നിർത്താതെ പിടിച്ച് വലിക്കുകയാണ്. എന്നാൽ, അവസാനം സഹികെട്ട പശു ഇയാൾക്ക് നേരെ തിരിഞ്ഞു. അത് ഇയാളെ തിരിച്ച് ഉപദ്രവിക്കാൻ തുടങ്ങി. അത് അയാളെ കുത്തുകയും നിലത്ത് വീഴ്ത്തുകയും കണക്കിന് ഉപദ്രവിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. 

നിരവധിപ്പേരാണ് വീഡിയോ കണ്ടത്. കർമ്മഫലമാണ് എന്നും കൊടുത്താൽ തിരിച്ച് കിട്ടുമെന്നും, അയാൾക്ക് അത് കിട്ടേണ്ടത് തന്നെ ആയിരുന്നു എന്നും മിക്കവരും അഭിപ്രായപ്പെട്ടു. 

വീഡിയോ കാണാം;

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്