സ്കൂട്ടറോടിക്കുന്ന യുവാവിന്റെ മടിയിൽ തുറന്നുവച്ച ലാപ്ടോപ്പിൽ സൂം മീറ്റിം​ഗ്, വീഡിയോ കണ്ടമ്പരന്ന് നെറ്റിസൺസ്

Published : Mar 24, 2024, 04:34 PM IST
സ്കൂട്ടറോടിക്കുന്ന യുവാവിന്റെ മടിയിൽ തുറന്നുവച്ച ലാപ്ടോപ്പിൽ സൂം മീറ്റിം​ഗ്, വീഡിയോ കണ്ടമ്പരന്ന് നെറ്റിസൺസ്

Synopsis

വിചിത്രമായ ഈ രം​ഗം സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ബം​ഗളൂരുവിലെ തിരക്ക് ദിനേന കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ട് തന്നെ മണിക്കൂറുകളോളം ​ഗതാ​ഗതക്കുരുക്കിൽ പെട്ടുപോകുന്നവരും അനേകമാണ്. ബം​ഗളൂരു ന​ഗരത്തിൽ നിന്നും അതുകൊണ്ട് തന്നെ കാണുമ്പോൾ വളരെ രസകരമെന്നോ വിചിത്രമെന്നോ ഒക്കെ തോന്നിക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതുപോലെ ഒരെണ്ണമാണ് ഇതും. 

സ്കൂട്ടറോടിച്ച് പോകുമ്പോൾ തന്നെ തന്റെ ലാപ്‍ടോപ്പ് തുറന്ന് വച്ച് അതിൽ സൂം കോൾ അറ്റൻഡ് ചെയ്യുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. വിചിത്രമായ ഈ രം​ഗം സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലും സ്കൂട്ടറോടിക്കുന്നതിനിടയിൽ ലാപ്‍ടോപ്പ് തുറന്നുവച്ച് മീറ്റിം​ഗിൽ പങ്കെടുക്കാനുള്ള ധൈര്യം ഈ യുവാവിന് എങ്ങനെ കിട്ടി എന്നാണ് മിക്കവരും ചോദിക്കുന്നത്. 

പീക്ക് ബം​ഗളൂരു (Peak Bengaluru) ആണ് വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്നലെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 134.2K പേർ കണ്ടുകഴി‍ഞ്ഞു. സ്കൂട്ടർ ഓടിക്കുന്ന യുവാവ് മടിയിലാണ് തന്റെ ലാപ്‍ടോപ്പ് തുറന്നുവച്ചിരിക്കുന്നത്. പിന്നിലൂടെ പോകുന്ന ആരോ ആണ് ഈ വിചിത്രരം​ഗം പകർത്തിയിരിക്കുന്നത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇയാൾ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആളായിരിക്കണം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കായിരിക്കാം ഇയാളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്ന് പറഞ്ഞ ആളും ഉണ്ട്. എന്നാൽ, നിങ്ങൾ ബൈക്കിൽ സഞ്ചരിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പകർത്തിയത് എങ്കിൽ അതുപോലെ തന്നെയാണ് അയാൾ ബൈക്കിൽ യാത്ര ചെയ്യവേ ലാപ്ടോപ്പ് ഉപയോ​ഗിക്കുന്നതും എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു