ഉഫ് വേറെ ലെവൽ പ്രേമം തന്നെ; കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്

Published : Feb 27, 2024, 01:54 PM IST
ഉഫ് വേറെ ലെവൽ പ്രേമം തന്നെ; കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്

Synopsis

എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വൻ പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ കാണാൻ സാധിക്കുന്നത്.

മനുഷ്യർ പ്രേമത്തിന്റെ പേരിൽ എന്നും പറഞ്ഞ് കാട്ടിക്കൂട്ടുന്ന ചില പരാക്രമങ്ങൾ കാണുമ്പോൾ ശരിക്കും നാം അന്തംവിട്ടുപോകും. അതിവിചിത്രമായ ചില ടാറ്റൂ ചെയ്യലുകളും അതിൽ പെടുന്നു. എന്തായാലും, അങ്ങനെ ഒരു ടാറ്റൂവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ഒരു യുവാവ് തന്റെ കാമുകിയുടെ പേര് താഴത്തെ ചുണ്ടിന് അകത്തായി ടാറ്റൂ ചെയ്യുന്നതാണ് കാണാനാവുന്നത്. 

അമൃത (Amruta) എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_ എന്ന യൂസറാണ്. 'ലവ്' എന്നാണ് ഈ വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവിൽ അത് പൂർത്തിയാക്കുന്നതും കാണാം. 

എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വൻ പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ കാണാൻ സാധിക്കുന്നത്. പ്രണയം കാണിക്കുന്നതിന് ഓരോരുത്തർക്കും ഓരോ രീതികളാണ് അല്ലേ? എന്തായാലും യുവാവ് അതിന് വേണ്ടി തിരഞ്ഞെടുത്ത വഴി ഇതായിരിക്കാം. പക്ഷേ, ഇത് നെറ്റിസൺസിനെ അത്ര തൃപ്തിപ്പെടുത്തിയില്ല. വളരെ രസകരമായ പല കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടു. 

യുവാവിന്റെ കാമുകിയുടെ പേര് കുറച്ച് കൂടി വലുതാവാത്തത് നന്നായി എന്നായിരുന്നു ഒരാളുടെ അഭിപ്രായം. മറ്റ് ചിലർ പറഞ്ഞത് യുവാവിന് ഭ്രാന്താണ് അല്ലാതെ ആരെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുമോ എന്നാണ്. 'യുവാവ് ഈ പെൺകുട്ടിയുമായി ബ്രേക്കപ്പായാലും കുഴപ്പമില്ല, ഭാര്യയ്ക്ക് ഈ ടാറ്റൂ കണ്ടുപിടിക്കാനാവില്ല ബുദ്ധിമാൻ തന്നെ' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. നിങ്ങൾക്ക് എന്താണ് തോന്നുന്നത്? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്