'അശ്ലീലം, നിരോധിക്കണം'; യുവതിയുടെ വൈറല്‍ നൃത്ത വീഡിയോകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ !

Published : Feb 26, 2024, 04:59 PM IST
'അശ്ലീലം, നിരോധിക്കണം'; യുവതിയുടെ വൈറല്‍ നൃത്ത വീഡിയോകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ !

Synopsis

കറുത്ത ക്രോപ്പ് ടോപ്പും പാവാടയും ധരിച്ച ഒരു യുവതിയുടെ നൃത്തം പല കാഴ്ചക്കാരെയും അസ്വസ്ഥമാക്കിയെന്ന് ഉറപ്പ്. നിരവധി പേർ യുവതിയെ വിമർശിക്കുകയും പ്രവൃത്തിയെ അശ്ലീലമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.  


ട്രെയിനുകളിലെ പാട്ടും നൃത്തവും ആദ്യമൊക്കെ യാത്രക്കാലെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കും ഷെയറും ലഭിക്കാനായി നൃത്തമെന്ന പേരില്‍ എന്തും കാണിക്കാമെന്ന അവസ്ഥ വന്നതോടെ യാത്രക്കാര്‍ തന്നെ ഇത്തരം റീല്‍സ് ഷൂട്ടിംഗിനെതിരെ രംഗത്ത് വരികയും റെയില്‍വെയില്‍ പരാതി നല്‍കി അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ട്രെയിനിനും റെയില്‍വേ പ്ലാറ്റ്ഫോമുകള്‍ക്കും ഇടയിലുള്ള റീല്‍സ് ഷൂട്ടുകള്‍ വളരെ ഏറെ കുറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വീണ്ടും സാമൂഹിക മാധ്യമ ഉപയോക്താക്കളെ പ്രശ്നത്തിലാക്കി. 

മുംബൈയിലെ ലോക്കൽ ട്രെയിനിനുള്ളിൽ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന രണ്ട് വീഡിയോകള്‍ പങ്കുവച്ച് കൊണ്ട് desi mojito എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ എഴുതി, 'റെയിൽവേ ഓഹരികൾ കുതിച്ചുയരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം' രണ്ട് വീഡിയോകളും ഇതിനകം 14 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ഒരു സ്ത്രീ എഴുതിയത്, 'രണ്ട് വീഡിയോകളിലും സ്ത്രീകൾ അവളിൽ നിന്ന് അകന്നുപോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു...  ഒന്നില്‍ അവളുടെ ചെറിയ മകനോടൊപ്പം.' മറ്റൊരു സ്ത്രീ എഴുതിയത് 'ബുർഖ ധരിച്ച പെൺകുട്ടിയെ ഓർത്ത് ഞാന്‍ സങ്കടപ്പെടുന്നു' എന്നായിരുന്നു.

'അവള്‍ എന്നെപ്പോലെ വളരും'; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പെഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി

'എന്നാലും അത് എന്തിനായിരിക്കും?' ആളുകള്‍ മാന്‍ഹോളിലേക്ക് പണം എറിയുന്ന വീഡിയോ വൈറല്‍ !

മറ്റ് ചിലര്‍ അതെ പെണ്‍കുട്ടിയുടെ മെട്രോയില്‍ നിന്നുള്ള വീഡിയോകള്‍ പങ്കുവച്ചു. കറുത്ത ക്രോപ്പ് ടോപ്പും പാവാടയും ധരിച്ച ഒരു യുവതിയുടെ നൃത്തം പല കാഴ്ചക്കാരെയും അസ്വസ്ഥമാക്കിയെന്ന് ഉറപ്പ്. നിരവധി പേർ യുവതിയെ വിമർശിക്കുകയും പ്രവൃത്തിയെ അശ്ലീലമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.  “പൊതു സ്ഥലങ്ങളിൽ ഇത്തരം അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കരുത്. റെയിൽവേ സംവിധാനത്തിന്‍റെ ചില മര്യാദകൾ പാലിക്കണം. പോലീസിനെ നിയമിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയെ ശിക്ഷിക്കുകയും ചെയ്യുക,” ഒരു കാഴ്ചക്കാരനെഴുതി.

എന്തു ചതിയിത്; നാല് മുട്ടയ്ക്ക് ഓർഡർ നല്‍കി, ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ!


 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും