അനുകരിക്കരുതെന്ന് യുവാവ്, രാജവെമ്പാലയുടെ പത്തിയിൽ മുത്തം, വിഡ്ഢിത്തമെന്നും അപകടമെന്നും സോഷ്യൽ മീഡിയ 

Published : Jun 04, 2025, 08:19 PM IST
അനുകരിക്കരുതെന്ന് യുവാവ്, രാജവെമ്പാലയുടെ പത്തിയിൽ മുത്തം, വിഡ്ഢിത്തമെന്നും അപകടമെന്നും സോഷ്യൽ മീഡിയ 

Synopsis

വീഡിയോയിൽ ഇയാൾ വിവിധ പാമ്പുകളുടെ തൊട്ടടുത്ത് പോകുന്നതും രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്നതുമാണ് കാണുന്നത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം.

മനുഷ്യരെ ഞെട്ടിക്കുന്ന വീഡിയോകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് സോഷ്യൽ മീഡിയ. അത്തരത്തിലുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ടാകും. ആളുകൾ യാതൊരു പേടിയും കൂടാതെ പാമ്പുകൾക്കൊപ്പം ഇടപഴകുന്ന വീഡിയോയാണെങ്കിൽ പറയുകയേ വേണ്ട. എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് അറിയാതെ നമ്മൾ ചോദിച്ചുപോകും. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇതും. 

രാജവെമ്പാലയുടെ പത്തിയിൽ മുത്തുന്ന ഒരു യുവാവിന്റേതാണ് വീഡിയോ. അതേ, യാതൊരു ഭയവും കൂടാതെ ഒരു പാമ്പിന്റെ പത്തിയിൽ ചുംബിക്കുകയാണ് വീഡിയോയിൽ കാണുന്ന യുവാവ്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ യുവാവിനെ ധൈര്യശാലി എന്ന് വിളിക്കുന്നുണ്ട്. എന്നാൽ, യുവാവ് കാണിക്കുന്നതിലെ അപാകതയും വിഡ്ഢിത്തവും അപകടവും ചൂണ്ടിക്കാട്ടാൻ ആളുകൾ മറന്നില്ല. അത്തരത്തിൽ കമന്റ് നൽകിയവരും ഒരുപാടുണ്ട്. 

'സ്നേക്ക് സൊഹൈൽ' എന്ന യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'സ്നേക്ക് കിം​ഗ്, ഇത് അനുകരിക്കരുത്' എന്നും പറഞ്ഞാണ് യുവാവ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ ഇയാൾ വിവിധ പാമ്പുകളുടെ തൊട്ടടുത്ത് പോകുന്നതും രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്നതുമാണ് കാണുന്നത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. പാമ്പുകളിൽ പലതും അവിടെ നിന്നും ഇഴഞ്ഞുപോവാനായുന്നുണ്ടെങ്കിലും പറ്റുന്നില്ല. 

യുവാവ് പാമ്പു പിടിത്തക്കാരനാണ് എന്നാണ് കാരുതുന്നത്. വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ചിലരെല്ലാം യുവാവിനെ ധൈര്യശാലി എന്ന് വിശേഷിപ്പിച്ചു. 

എന്നാൽ, അതേസമയം തന്നെ യുവാവ് ആ പാമ്പുകളെ പീഡിപ്പിക്കുകയാണ്, അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. അതുപോലെ തന്നെ യുവാവിന്റെ പ്രവൃത്തി വളരെ അധികം അപകടം നിറഞ്ഞതാണ് എന്നും ആളുകൾ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ