സിംഹക്കുട്ടിയെ ലാളിക്കാൻ ശ്രമിച്ചു; പക്ഷേ ഒടുവിൽ സംഭവിച്ചത്

Published : Oct 11, 2022, 12:30 PM ISTUpdated : Oct 11, 2022, 12:31 PM IST
സിംഹക്കുട്ടിയെ  ലാളിക്കാൻ ശ്രമിച്ചു; പക്ഷേ ഒടുവിൽ സംഭവിച്ചത്

Synopsis

അയാൾ തലയിൽ തൂത്തു കൊടുക്കുന്നതിനനുസരിച്ച് ഒരു സിംഹ കുട്ടി ഇരിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് മറ്റേ സിംഹക്കുട്ടിക്ക് ദേഷ്യം വരുന്നു. അത് അയാളുടെ കയ്യിൽ കടിക്കാൻ തുടങ്ങുന്നു.

വന്യമായ സ്വഭാവമുള്ള മൃഗങ്ങളെ പൊതുവിൽ വീട്ടിൽ ഇണക്കി വളർത്തുന്നതിനോട് ആരും യോജിക്കാറില്ല. പട്ടി, പൂച്ച, ചിലതരം പക്ഷികൾ, മുയൽ എന്നിങ്ങനെ മനുഷ്യനോട് വേഗത്തിൽ ഇണങ്ങി ചേരുന്ന ജീവജാലങ്ങളെ മാത്രമേ സാധാരണഗതിയിൽ നാം നമ്മുടെ ഓമന മൃഗങ്ങളായി വളർത്താറുള്ളൂ. ഇത്തരം മൃഗങ്ങൾ നമ്മുടെ ലാളനകളോട് വളരെ  പോസിറ്റീവായാണ് പ്രതികരിക്കാറ്. എന്നാൽ, വന്യമായ ആവാസവ്യവസ്ഥയിൽ ജീവിക്കേണ്ട മൃഗങ്ങൾക്ക് മനുഷ്യരുടെ സാമീപ്യവും സ്പർശവും ലാളനവും ഒന്നും രസിച്ചു എന്ന് വരില്ല. അതുകൊണ്ടുതന്നെ അവ വേഗത്തിൽ ആക്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഇതിന് ഉത്തമ ഉദാഹരണമാണ്. @basit_ayan_2748 എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ കാണുന്ന കാര്യങ്ങൾ ആരെയായാലും ഒന്ന് ഞെട്ടിക്കും. തന്റെ കാറിന്റെ ബോണറ്റിന്റെ മുകളിൽ രണ്ട് സിംഹങ്ങൾ കുട്ടികളെ കയറ്റി വെച്ച് അതിനെ ലാളിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ. അയാൾ സിംഹക്കുട്ടിയുടെ തലയിൽ തലോടുന്നതും കാണാം. എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ ആദ്യം മുതൽ തന്നെ കട്ട കലിപ്പിലാണ് സിംഹക്കുട്ടി. 

അയാൾ തലയിൽ തൂത്തു കൊടുക്കുന്നതിനനുസരിച്ച് ഒരു സിംഹ കുട്ടി ഇരിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് മറ്റേ സിംഹക്കുട്ടിക്ക് ദേഷ്യം വരുന്നു. അത് അയാളുടെ കയ്യിൽ കടിക്കാൻ തുടങ്ങുന്നു. വീണ്ടും അദ്ദേഹം അതിന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് അത് അയാൾക്ക് നേരെ വീണ്ടും കടിക്കാനായി ചാടുന്നു. പെട്ടെന്ന് തന്നെ കൈ വലിച്ചുമാറ്റാൻ അയാൾക്ക് സാധിച്ചത് കൊണ്ട് മാത്രമാണ് സിംഹത്തിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ടത്. വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കക തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. 

വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് അപകടം സ്വയം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നതടക്കമുള്ള നിരവധി കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ പ്രവൃത്തിയെ ശാസിച്ചു കൊണ്ടും ആളുകൾ കമന്റ് സെക്ഷനിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും