40,000 -ത്തിന്റെ ജോലി ഉപേക്ഷിച്ച് ക്യാബ് ഡ്രൈവറായി, ഇരട്ടി സമ്പാദിച്ച് യുവാവ്

Published : Jul 14, 2026, 12:34 PM IST
viral video

Synopsis

ഐടി ജോലി ഉപേക്ഷിച്ച് ക്യാബ് ഓടിക്കാൻ തുടങ്ങുകയും അതിലൂടെ വരുമാനം ഇരട്ടിയാക്കുകയും ചെയ്ത ഒരു ഡ്രൈവറെ കുറിച്ചാണ് ആകാശ് ​ഗുപ്ത പറയുന്നത്.

എന്ത് ജോലി ചെയ്യുന്നു എന്നതിനേക്കാളുപരിയായി എത്ര കാശ് സമ്പാദിക്കുന്നു, എങ്ങനെ ജീവിക്കുന്നു, ആ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാണ് ഇന്ന് പലരും പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ അങ്ങേയറ്റം ടോക്സിക്കായ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഇന്ന് പലരും മറ്റ് പല തൊഴിലുകളിലേക്കും ഇറങ്ങുന്നുണ്ട്. അങ്ങനെ ഒരാളുടെ കഥയാണ് പ്രമുഖ ഇവി റെൻ്റൽ പ്ലാറ്റ്‌ഫോമായ 'സിപ്പ് ഇലക്ട്രിക്' സ്ഥാപകനും സിഇഒയുമായ ആകാശ് ഗുപ്ത പങ്കുവയ്ക്കുന്നത്. ഐടി ജോലി ഉപേക്ഷിച്ച് ക്യാബ് ഓടിക്കാൻ തുടങ്ങുകയും അതിലൂടെ വരുമാനം ഇരട്ടിയാക്കുകയും ചെയ്ത ഒരു ഡ്രൈവറെ കുറിച്ചാണ് ആകാശ് ​ഗുപ്ത പറയുന്നത്.

ക്യാബിൻ്റെ പിൻസീറ്റിലിരുന്ന് ആകാശ് ഗുപ്ത ഡ്രൈവറുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഡ്രൈവറുടെ മാസവരുമാനത്തെക്കുറിച്ച് അദ്ദേഹം ചോദിക്കുന്നുണ്ട്. അപ്പോൾ, തനിക്ക് ഇപ്പോൾ മാസം 80,000 മുതൽ 90,000 രൂപ വരെ വരുമാനമുണ്ടെന്നാണ് ഡ്രൈവർ വെളിപ്പെടുത്തുന്നത്. ഇത് കേട്ട ​ഗുപ്ത അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

കൂടുതൽ സംസാരിച്ചപ്പോഴാണ് മുൻപ് തനിക്ക് ഐടി ജോലിയായിരുന്നു എന്നും മാസം 40,000 രൂപയായിരുന്നു ശമ്പളമെന്നും ഡ്രൈവർ വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് ആ ജോലി ഉപേക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ 'അവിടെ സ്വാതന്ത്ര്യം ഇല്ലായിരുന്നു' എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ഇപ്പോൾ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്ന് അദ്ദേഹം സന്തോഷത്തോടെ മറുപടി നൽകുന്നു. ഏതാണ്ട് 19 വർഷത്തോളം ഐടി മേഖലയിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ക്യാബ് ഡ്രൈവറായത്. കൂടാതെ അദ്ദേഹത്തിൻ്റെ ഭാര്യ ഇപ്പോൾ സ്വന്തമായി ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ടെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ടാണ് ആകാശ് ഗുപ്ത വീഡിയോ അവസാനിപ്പിക്കുന്നത്.

 

 

വീഡിയോ പങ്കുവെച്ച് വെറും ഒരു ദിവസം കൊണ്ട് 4.3 മില്ല്യണിലധികം ആളുകളാണ് കണ്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരു വിഭാ​ഗം ഡ്രൈവറെ അഭിനന്ദിച്ചപ്പോൾ മറ്റൊരു വിഭാ​ഗം ഡ്രൈവറായി ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ട്രാഫിക്കിനെ കുറിച്ചും ഇന്ധന വില വർധനവിനെ കുറിച്ചുമാണ് ഓർമ്മിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയെ മാത്രം കുറ്റം പറയുന്നവർ ഇതൊന്നും കാണുന്നില്ലേ? ആംസ്റ്റർഡാമിലെ കാഴ്ചയാണ്; വൈറലായി വീഡിയോ
വീട്ടിൽ അതിക്രമിച്ച് കയറി ഡെലിവറി ഏജന്‍റിന്‍റെ നഗ്നതാ പ്രദ‍ർശനം; വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്