കൈ നിറയെ തേനീച്ചകളും ആയി യുവാവ്; കുത്തില്ലേ എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെ

Published : Oct 27, 2022, 02:45 PM IST
കൈ നിറയെ തേനീച്ചകളും ആയി യുവാവ്; കുത്തില്ലേ എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെ

Synopsis

റാണി തേനീച്ചയെ ഇയാൾ തന്റെ കൈ കുമ്പിളിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നു. ആയിരക്കണക്കിന് തേനീച്ചകൾ ആണ് ഇയാളുടെ കൈയുടെ തോൾഭാഗം മുതൽ താഴോട്ട് പറ്റിപ്പിടിച്ചിരിക്കുന്നത്.

ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത്. ഇതിൽ പഴയതും പുതിയതും എല്ലാം ഉൾപ്പെടുന്നു. കൗതുകവും അമ്പരപ്പും അറിവും വിനോദവും ഒക്കെ തരുന്ന വീഡിയോകൾ ആ കൂട്ടത്തിൽ ഉണ്ടാവും. എന്നാൽ, അതിൽ ചിലത് നമ്മെ വല്ലാതെ ആകർഷിക്കും. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് അമ്പരപ്പോടെ വീണ്ടും വീണ്ടും കണ്ടു പോകും.  അത്തരത്തിൽ അമ്പരപ്പും അല്പം ആശങ്കയും നിറയ്ക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ കുറച്ചുനാളുകൾക്ക് മുൻപ് ഉള്ളതാണെങ്കിലും ഇപ്പോൾ അത് വീണ്ടും വൈറൽ ആവുകയാണ്. എത്ര നാളുകൾക്കു ശേഷം കണ്ടാലും ഈ വീഡിയോ നമ്മൾ വീണ്ടും വീണ്ടും കാണും എന്ന് മാത്രമല്ല അമ്പരപ്പും കൗതുകവും തെല്ലും കുറയില്ല എന്നതും മറ്റൊരു സത്യം. 

ഒരു തെരുവിലൂടെ തൻറെ നഗ്നമായ കൈ നിറയെ ഒരു വലിയ തേനീച്ച കോളനിയുമായി നടന്നു നീങ്ങുന്ന ഒരു ചെറുപ്പക്കാരനാണ് വീഡിയോയിൽ. കൈകളില്ലാത്ത ഒരു ബനിയനും പാന്റ്സും മാത്രമാണ് ഈ ചെറുപ്പക്കാരൻ ധരിച്ചിരിക്കുന്നത്. മുഖത്ത് ഒരു കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട്. തനിക്ക് ചുറ്റുമായി നിരവധി ആളുകൾ നിൽപ്പുണ്ടെങ്കിലും ആരെയും മൈൻഡ് ചെയ്യാതെ ഇയാൾ ഒരു കൈ നിറയെ തേനീച്ചകളും ആയി നടന്നുനീങ്ങുന്നതാണ് വീഡിയോയിൽ. 

റാണി തേനീച്ചയെ ഇയാൾ തന്റെ കൈ കുമ്പിളിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നു. ആയിരക്കണക്കിന് തേനീച്ചകൾ ആണ് ഇയാളുടെ കൈയുടെ തോൾഭാഗം മുതൽ താഴോട്ട് പറ്റിപ്പിടിച്ചിരിക്കുന്നത്. അവയിൽ ഒന്നുപോലും അയാളെ കുത്തുന്നില്ല എന്നതാണ് ചുറ്റും കൂടി നിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് തേനീച്ചകൾ താങ്കളെ കുത്താത്തത് എന്ന് ചോദിക്കുമ്പോൾ വീഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തിക്ക് അയാൾ നൽകുന്ന മറുപടിയാണ് അതിലേറെ രസകരം. തേനീച്ചകൾക്ക് അവയുടെ ഉടമസ്ഥനെ അറിയാമെന്നാണ് അയാൾ പറയുന്നത്. ഏതായാലും  അല്പം പഴയതാണെങ്കിലും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ് ഈ വീഡിയോ.

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ