കടുവയെ തലോടി യുവാവ്, ആസ്വദിച്ച് കടുവ, വൈറലായി അവിശ്വസനീയമായ വീഡിയോ

Published : Jun 20, 2023, 12:30 PM IST
കടുവയെ തലോടി യുവാവ്, ആസ്വദിച്ച് കടുവ, വൈറലായി അവിശ്വസനീയമായ വീഡിയോ

Synopsis

ഒരു യുവാവ് കടുവയെ ലാളിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മർട്ടിൽ ബീച്ച് സഫാരിയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

കടുവ കാണാൻ നല്ല ശൗര്യമുള്ള മൃ​ഗമാണ്, സുന്ദരന്മാരും സുന്ദരികളുമാണ്. അക്രമിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ അവയെ അടുത്ത് നിന്ന് കാണാനും അറിയാനും ഒക്കെ താല്പര്യമുള്ളവർ തന്നെ ആയിരിക്കും ഭൂരിഭാ​ഗം പേരും. എന്നിരുന്നാലും കടുവയെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും. അവയുടെ അടുത്ത് പോവുക എന്നത് പോലും പലർക്കും സങ്കൽപ്പിക്കാൻ തന്നെ പേടിയാണ്. എന്നാൽ, സോഷ്യൽ മീഡിയ വളരെ അധികം ഉപയോ​ഗിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് കടുവകളുടെ നിരവധി വീഡിയോയാണ് വൈറലാവാറുള്ളത്. അതിൽ ചിലത് നമുക്ക് വിശ്വസിക്കാൻ പോലും പ്രയാസം തോന്നുന്നവയാണ്. 

അതുപോലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയും. ഒരു യുവാവ് കടുവയെ ലാളിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മർട്ടിൽ ബീച്ച് സഫാരിയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഇവിടെയുള്ള പരിചയസമ്പന്നനായ ഒരു ആനിമൽ കെയററാണ് കോഡി ആന്റിൽ. കോഡി കടുവയെ ഒരു കുളത്തിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്. പിന്നീട് കോഡി കടുവയുടെ ചെവിക്കിരുവശവും തലോടിക്കൊടുക്കുന്നതാണ് കാണുന്നത്. ആ സമയം കടുവയുടെ കണ്ണിൽ സന്തോഷം നിറയുന്നതും വീഡിയോയിൽ കാണാം. തനിക്ക് തലോടുന്നത് ഇഷ്ടപ്പെട്ടുവെന്ന് പ്രകടിപ്പിക്കുന്നതാണ് തുടർന്നുള്ള കടുവയുടെ പെരുമാറ്റം. 

ഏതായാലും, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വളരെ അവിശ്വസനീയതയോടെയാണ് ആളുകൾ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തുകൊണ്ടാണ് കടുവ ഇയാളെ അക്രമിക്കാത്തത് എന്നതായിരുന്നു മിക്കവരുടേയും സംശയം. എന്നാലും, ഇതൊരു കടുവയല്ലേ എന്നിട്ടും എന്താണ് ഇങ്ങനെ ആസ്വദിച്ച് നിൽക്കുന്നത് എന്ന സംശയം ചോദിച്ചവരും കുറവല്ല. തങ്ങളുടെ വളർത്തുപൂച്ചകളും നായകളുമൊക്കെ ഇങ്ങനെ ചെവിക്ക് സമീപം തലോടി കൊടുക്കുന്നത് ഇഷ്ടപ്പെടുന്നവയാണ് എന്നും മിക്കവരും കുറിച്ചു. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും