
ആനയ്ക്ക് എന്താ വണ്ടി കഴുകുന്ന സർവീസ് സ്റ്റേഷനിൽ കാര്യം? കാര്യമൊക്കെയുണ്ട്. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പട്ടാമ്പി നേർച്ചക്കെത്തിയ മീനാട് കേശു(Meenad keshu) എന്ന ആനയെയാണ് എല്ലാ പരമ്പരാഗത കുളിരീതികളും മാറ്റിനിർത്തി സർവ്വീസ് സ്റ്റേഷനിൽ കയറ്റി കുളിപ്പിച്ചത്. എങ്ങനെയാണോ നമ്മുടെ വണ്ടികൾ സർവീസ് സ്റ്റേഷനുകളിൽ കഴുകുന്നത് അതുപോലെ തന്നെയാണ് ആനയേയും കുളിപ്പിക്കുന്നത്.
സൂര്യപുത്രൻ കർണൻ എന്ന പേജിലാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നിരവധിപ്പേരാണ് ആനയെ സർവീസ് സ്റ്റേഷനിൽ കുളിപ്പിക്കുന്ന വീഡിയോ കണ്ടത്. ഏഴായിരത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ ലൈക്ക് ചെയ്തത്. മീനാട് കേശു ഒരുപാട് ആരാധകരുള്ള ആനയാണ്. വേറെയും നിരവധി വീഡിയോ മീനാട് കേശുവിന്റേതായി സോഷ്യൽ മീഡിയയിലുണ്ട്.
ഏതായാലും കേശു ഈ വെറൈറ്റി കുളി ആസ്വദിക്കുന്നുണ്ട് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.
വീഡിയോ കാണാം: