ഇങ്ങനെ ഒരു ജോലി ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അമ്പരപ്പിക്കും വീഡിയോ

Published : Nov 26, 2023, 10:49 AM ISTUpdated : Nov 26, 2023, 10:51 AM IST
ഇങ്ങനെ ഒരു ജോലി ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അമ്പരപ്പിക്കും വീഡിയോ

Synopsis

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. എന്ത് തന്നെ വന്നാലും ഇങ്ങനെ ഒരു ജോലി ചെയ്യാൻ തങ്ങളെ കൊണ്ട് സാധിക്കില്ല എന്നാണ് മിക്കവരുടേയും കമന്റ്.

ലോകത്തിൽ പല തരത്തിലുള്ള അപകടം പിടിച്ച ജോലികളുണ്ട്. എന്നാലും, ഇന്തിനാണ് ഇങ്ങനെയുള്ള ജോലിയൊക്കെ ആളുകൾ ചെയ്യുന്നത് എന്ന് പോലും നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്ന ചില ജോലികൾ. ആളുകൾ അത്തരം പണികൾ ചെയ്യുന്നത് ഒന്നുകിൽ പൈസക്ക് വേണ്ടിയായിരിക്കാം. അല്ലെങ്കിൽ, അതിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം. ഏതായാലും, അങ്ങനെ പേടിപ്പെടുത്തുന്ന ജോലി ചെയ്യുന്ന ആളുകളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

വീഡിയോയിൽ രണ്ട് യുവാക്കൾ ചീറ്റകൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതും ഒന്നും രണ്ടും ചീറ്റകളൊന്നും അല്ല, നിരവധി ചീറ്റകളാണ് ഭക്ഷണത്തിന് വേണ്ടി യുവാക്കൾക്ക് ചുറ്റും കൂടിയിരിക്കുന്നത്. Figen എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ബ്രേക്ക്ഫാസ്റ്റ് ടൈം, അവയെ കാണാൻ നന്നായിരിക്കുന്നു. ഇങ്ങനെ ഒരു ജോലി ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ' എന്നാണ് കാപ്ഷനിൽ ചോദിച്ചിരിക്കുന്നത്. 

വീഡിയോയിൽ രണ്ട് യുവാക്കളും ചീറ്റകൾക്ക് കഴിക്കാനുള്ള മാംസക്കഷ്ണങ്ങൾ ഇട്ടു കൊടുക്കുന്നത് കാണാം. ഒട്ടും പേടിയില്ലാതെയാണ് യുവാക്കൾ തങ്ങളുടെ ജോലി ചെയ്യുന്നത്. അതുപോലെ തന്നെ ചീറ്റകളും യുവാക്കളെ അക്രമിക്കാനൊന്നും തുനിയുന്നില്ല. ഏതോ നാഷണൽ പാർക്കിൽ വച്ചാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നാണ് അത് കാണുമ്പോൾ മനസിലാവുക. 

ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. എന്ത് തന്നെ വന്നാലും ഇങ്ങനെ ഒരു ജോലി ചെയ്യാൻ തങ്ങളെ കൊണ്ട് സാധിക്കില്ല എന്നാണ് മിക്കവരുടേയും കമന്റ്. എന്തുകൊണ്ടാണ് അവ അവർക്ക് ഭക്ഷണം നൽകുന്നവരെ അക്രമിക്കാൻ തുനിയാത്തത് എന്ന സംശയവും പലരും ചോദിച്ചു. എന്നാൽ, അതേസമയം ചിലർ ഈ ജോലി എക്സൈറ്റിം​ഗും വെല്ലുവിളി നിറഞ്ഞതുമാണ് താനത് ചെയ്യാൻ തയ്യാറാണ് എന്നും കുറിച്ചിട്ടുണ്ട്. 

വായിക്കാം: ഇതൊക്കെയല്ലേ സ്നേഹം; മുത്തശ്ശി കൊച്ചുമകനയച്ച മെസ്സേജ്, തെറ്റിയെത്തിയത് മറ്റൊരു യുവാവിന്, പിന്നെ സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും