അന്നൊരു നാനോ കാർ വാങ്ങാനാശിച്ചപ്പോൾ പരിഹസിച്ചു, ഇന്ന് ഒന്നരക്കോടിയുടെ കാറിൽ അമ്മയുമായി യുവാവ്

Published : Aug 28, 2026, 12:41 PM IST
viral video

Synopsis

‘ഞങ്ങൾ ഒരു നാനോ കാറിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ ചിരിച്ചു. ഇന്ന്, അമ്മ ഇരിക്കുന്നത് 1.5 കോടി രൂപയുടെ കാറിലാണ്.’ എന്നാണ് ഹര്‍ഷിത് പറയുന്നത്.

നാനോ കാർ വാങ്ങാൻ ആഗ്രഹിച്ചപ്പോൾ പരിഹാസവുമായി എത്തിയവർക്ക് മുന്നിലേക്ക് ഒന്നരക്കോടിയുടെ ആഡംബര കാറുമായി മടങ്ങിയെത്തി യുവാവ്. ട്രേഡിങ്ങിലൂടെയാണ് ഹർഷിത് പട്ടേൽ ഈ സാമ്പത്തികാവസ്ഥയുണ്ടാക്കിയെടുത്തത്. പുതിയ കാറിനുള്ളിലിരുന്ന് ആനന്ദക്കണ്ണീർ പൊഴിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. തന്റെ ചെറിയ തുടക്കങ്ങളെയും സ്വപ്നങ്ങളെയും ചോദ്യം ചെയ്തവർക്കുള്ള മറുപടിയായാണ് ഈ വിജയമെന്ന് ഹർഷിത് പറയുന്നു.

'ഞങ്ങൾ ഒരു നാനോ കാറിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ ചിരിച്ചു. ഇന്ന്, അമ്മ ഇരിക്കുന്നത് 1.5 കോടി രൂപയുടെ കാറിലാണ്. നിങ്ങളുടെ തുടക്കം എളിയതാണെങ്കിൽ ആളുകൾ എപ്പോഴും നിങ്ങളുടെ കാഴ്ചപ്പാടുകളെ സംശയിക്കും. സുരക്ഷിതമായി മാത്രം കാര്യങ്ങൾ ചെയ്യൂവെന്നും ഒരു സാധാരണ ജോലി നേടൂവെന്നും വലിയ സ്വപ്നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂവെന്നും അവർ നിങ്ങളോട് പറയും. ഞങ്ങൾ ആ ചെറിയ മുറിയിൽ താമസിച്ചിരുന്ന കാലത്ത് പരിഹാസങ്ങൾക്കൊരു അവസാനവുമുണ്ടായിരുന്നില്ല. എന്നാൽ ആ ഓരോ സംശയങ്ങളും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജമായി മാറി' എന്നാണ് ഹർഷിത് പറയുന്നത്.

'ട്രേഡിങ് എന്നാൽ പണം സമ്പാദിക്കുക മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കൾക്ക് അർഹമായ ജീവിതം നൽകാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കലാണിത്. നിങ്ങളുടെ അമ്മയുടെ കണ്ണുകളിലെ ആനന്ദക്കണ്ണീർ ഓരോ ഉറക്കമില്ലാത്ത രാത്രികളെയും നഷ്ടങ്ങളെയും മാനസിക സമ്മർദ്ദങ്ങളെയും എല്ലാം തികച്ചും അർഹതപ്പെട്ടതാക്കി മാറ്റും'. എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുക, നിങ്ങളുടെ വിജയത്തിന്റെ ഭാരം തന്നെ നിങ്ങളുടെ ഏറ്റവും വലിയ മറുപടിയാകട്ടെ എന്നും ഹർഷിത് പറയുന്നു. നിരവധിപ്പേരാണ് ഹർഷിതിന്റെ വീഡിയോയ്ക്ക് അഭിനന്ദന വാക്കുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് തങ്ങളുടെയും സ്വപ്നം എന്നും പലരും കുറിച്ചിട്ടുണ്ട്. ഓരോ സാധാരണ കുടുംബങ്ങളുടെയും സ്വപ്നമാണിത് എന്നും പലരും പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഓട്ടോയിൽ സ്കൂട്ടിക്കൊപ്പം വിടാതെ യാത്ര ചെയ്ത് തൻസീം, അപരിചിതയെ സഹായിക്കാൻ ഡ്രൈവർ കാണിച്ച മനസിന് കയ്യടി
ചാറ്റ്ജിപിടി മനുഷ്യനെന്ന് കരുതി സംസാരിക്കുന്ന മുത്തശ്ശി, തിരുത്തിപ്പറയാൻ തോന്നുന്നില്ലെന്ന് കൊച്ചുമകൾ; വീഡിയോ