ഓരോരോ ഐഡിയകളേ; ജീവനുള്ള മോഡലുകളല്ലേ ആ ട്രെഡ്‍മില്ലിൽ നടക്കുന്നത്? വൈറലായി വീഡിയോ 

Published : Nov 11, 2024, 10:28 PM IST
ഓരോരോ ഐഡിയകളേ; ജീവനുള്ള മോഡലുകളല്ലേ ആ ട്രെഡ്‍മില്ലിൽ നടക്കുന്നത്? വൈറലായി വീഡിയോ 

Synopsis

വീഡിയോയിൽ മാളിനകത്തെ ഡ്രസുകൾക്ക് വേണ്ടിയുള്ള ഷോപ്പാണ് കാണുന്നത്. അവിടെ കുറച്ചുപേർ ഷോപ്പിം​ഗ് നടത്തുന്നതും കാണാം. അതേസമയം അവിടെ വച്ചിരിക്കുന്ന ട്രെഡ്മില്ലിൽ നടക്കുന്ന യുവതികളേയും കാണാം. ചിലരെല്ലാം അത് നോക്കുന്നുമുണ്ട്. 

ഓരോ ദിവസവും എന്നോണം മാർക്കറ്റിം​ഗിലും പരസ്യത്തിലുമെല്ലാം പുതിയപുതിയ ട്രെൻഡുകളാണ്. മത്സരങ്ങൾക്കനുസരിച്ച് മാർക്കറ്റിൽ പിടിച്ചുനിൽക്കുന്നതിന് വേണ്ടി ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ പുതിയ വഴികൾ പരീക്ഷിക്കുകയാണ്. കടുത്ത മത്സരങ്ങളുടെ ലോകമാണിത്. അതിൽ പുറത്തായാൽ പുറത്തായതാണ്. അതിനാലാവാം ഓരോരുത്തരും ഓരോ പുതിയ മാർ​ഗങ്ങൾ‌ പിടിച്ചു നിൽക്കാനായി പരീക്ഷിക്കുന്നത്. 

അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലെ ഈ മാൾ. ഡ്രസുകൾ വിൽക്കുന്ന ഒരു ഷോപ്പാണ് വളരെ വ്യത്യസ്തമായ രീതിയിൽ ആളുകളെ ആകർഷിക്കുന്നത്. ഇവിടെ ട്രെഡ്മില്ലിൽ പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകൾ നടക്കുന്നതാണ് കാണാൻ സാധിക്കുക. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേ, മാളിലെ ട്രെഡ്മില്ലിൽ ട്രെൻഡിയായി വസ്ത്രമൊക്കെ ധരിച്ച പെൺമോഡലുകൾ നടക്കുന്നത് നമുക്ക് ഈ വീഡിയോയിൽ കാണാം. 

വീഡിയോ സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരിക്കുന്നത് സയൻസ് ​ഗേൾ എന്ന യൂസറാണ്. വീഡിയോയിൽ മാളിനകത്തെ ഡ്രസുകൾക്ക് വേണ്ടിയുള്ള ഷോപ്പാണ് കാണുന്നത്. അവിടെ കുറച്ചുപേർ ഷോപ്പിം​ഗ് നടത്തുന്നതും കാണാം. അതേസമയം അവിടെ വച്ചിരിക്കുന്ന ട്രെഡ്മില്ലിൽ നടക്കുന്ന യുവതികളേയും കാണാം. ചിലരെല്ലാം അത് നോക്കുന്നുമുണ്ട്. 

വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, ഷോപ്പിലെ വസ്ത്രം ധരിച്ചുകൊണ്ടാണ് ഈ മോഡലുകൾ നടക്കുന്നത് എന്നാണ്. ഇത് അവരുടെ വസ്ത്രങ്ങൾ എങ്ങനെയാണ് ഒരാളുടെ ദേഹത്ത് ഉണ്ടാവുക, നടക്കുമ്പോഴും മറ്റും എങ്ങനെ ആയിരിക്കും വസ്ത്രമുണ്ടാവുക എന്നതെല്ലാം കാണിക്കുന്നു എന്നും കാപ്ഷനിൽ പറയുന്നു. 

എന്തായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. 7.5 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽ‌കി. 'ആ മോഡലുകൾക്ക് ആവശ്യത്തിന് ബ്രേക്ക് കിട്ടുന്നുണ്ടാവും എന്ന് കരുതാം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'അനങ്ങാതെ നിൽക്കുന്ന ഒന്നിനേക്കാളും അനങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആളുകളുടെ ശ്രദ്ധ എളുപ്പം ആകർഷിക്കുക. മികച്ച ഐഡിയ തന്നെ' എന്നായിരുന്നു. 

ഒരു സോഷ്യൽമീഡിയ കാരണം എന്തെല്ലാം കാണണം; കനൽ നിറച്ച ചെരിപ്പ്, വിന്റർ സ്പെഷ്യലാണത്രെ!

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു