നോൺ ​ഗവൺമെന്റൽ ഓർ​ഗനൈസേഷനായ വൈൽഡ് ലൈഫ് എസ്ഒഎസ്സിൽ മികച്ച പരിചരണവും കരുതലുമാണ് അവനിപ്പോൾ ലഭിക്കുന്നത്.

നീണ്ട വർഷങ്ങളുടെ വേദനകൾക്കും കഷ്ടപ്പാടിനും ഒടുവിൽ രാമ എന്ന ആന വൈൽഡ്‍ലൈഫ് എസ്ഒഎസ്സിന്റെ പരിചരണത്തിൽ. ഏകദേശം 25 വയസ്സ് പ്രായമുള്ള ആനയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമായതിന് പിന്നാലെയാണ് ഉടമ അവനെ മഥുര വൈൽഡ് ലൈഫ് SOS എലിഫന്റ് ഹോസ്പിറ്റൽ കാമ്പസിലെത്തിച്ചത്. 

രാമ എന്ന ഈ ആന തെരുവുകളിൽ യാചിച്ചും വിവാഹാഘോഷങ്ങളിൽ‌ പങ്കെടുത്തും ഭാരം ചുമന്നുമെല്ലാമാണ് ഈ അവസ്ഥയിൽ എത്തിച്ചേർന്നത്. ആനയെ പരിശോധിച്ചപ്പോൾ അതിന്റെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നു എന്ന് വൈൽഡ് ലൈഫ് SOS പറയുന്നു. വൈൽഡ്‌ലൈഫ് എസ്‌ഒ‌എസ് എലിഫന്റ് ഹോസ്‌പിറ്റൽ കാമ്പസിൽ നടത്തിയ വിശദമായ പരിശോധനയിൽ ആനയുടെ അവസ്ഥ അത്യന്തം നിരാശാജനകമാണ് എന്നാണ് പറഞ്ഞത്. ആന വളരെ അധികം ക്ഷീണിച്ചിരുന്നു. കൂടാതെ അവന്റെ കണ്ണിനും ചെവിക്കും പ്രശ്നമുണ്ട്. നിരന്തരമായ കഷ്ടപ്പാടുകൾക്കൊടുവിൽ ശരീരത്തിൽ മുറിവുകളും കുരുക്കളും ഉണ്ടായിട്ടുണ്ട്. നിരന്തരം ഭാരം ചുമന്നത് മൂലം ആനയുടെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട് എന്ന് എക്സ്റേയിൽ കണ്ടെത്തി. 

നോൺ ​ഗവൺമെന്റൽ ഓർ​ഗനൈസേഷനായ വൈൽഡ് ലൈഫ് എസ്ഒഎസ്സിൽ മികച്ച പരിചരണവും കരുതലുമാണ് അവനിപ്പോൾ ലഭിക്കുന്നത്. വിശ്രമവും നല്ല ഭക്ഷണവും വെള്ളവും എല്ലാം അതിൽ പെടുന്നു. ആനയെ അവിടെ എത്തിച്ചശേഷമുള്ള ഒരു വീഡിയോയും എൻജിഒ പങ്കുവച്ചിട്ടുണ്ട്. അതിൽ രാമ കുളിക്കുന്നതായിട്ടാണ് കാണാനാവുക. 

View post on Instagram

ഇതൊരു പുതിയ തുടക്കമാകട്ടെ എന്നാണ് വൈൽഡ്‍ലൈഫ് എസ്ഒഎസ് പറയുന്നത്. രാമന് വേണ്ടത് ഭക്ഷണം, സൗഹൃദം, സ്വാതന്ത്ര്യം എന്നിവയാണ്. വളരെക്കാലമായി അവൻ സുരക്ഷയും പരിചരണവും ആഗ്രഹിക്കുന്നുണ്ട് എന്നും അവർ പറയുന്നു. നല്ല ആരോ​ഗ്യത്തിലേക്കും നല്ല സൗഹൃദത്തിലേക്കും ഒക്കെ ഉള്ള ഒരു തുടക്കം മാത്രമാണ് ഇതെന്നും എൻജിഒ പറഞ്ഞു. 

വായിക്കാം: ഞെട്ടിക്കുന്ന വീഡിയോ: ചുഴലിക്കാറ്റിൽ തകർന്ന് വീണ് ജനൽ, കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചോടുന്ന അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo