Viral video: കുരങ്ങന്മാർക്കെന്ത് പുലി, വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ!

Published : Aug 16, 2023, 08:32 AM IST
Viral video: കുരങ്ങന്മാർക്കെന്ത് പുലി, വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ!

Synopsis

ഒരു റോഡിലാണ് സംഭവം നടക്കുന്നത്. റോഡിനടുത്തുള്ള കാട്ടിൽ നിന്നും വേട്ടക്കിറങ്ങിയതാണ് പുലി. പുലി നേരെ റോഡിലേക്കിറങ്ങിയതും കുരങ്ങന്മാർ അതിന് നേരെ വരുന്നു.

മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണാൻ സോഷ്യൽ മീഡിയയ്ക്ക് വലിയ താല്പര്യമാണ്. അതിന് പ്രധാന കാരണം അതിനോടുള്ള കൗതുകം തന്നെയാണ്. അവയെങ്ങനെയാണ് പെരുമാറുന്നത്, പ്രതികരിക്കുന്നത് എന്നതെല്ലാം നമ്മെ ആകർഷിക്കുന്നു. അതുപോലെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇതും അതുപോലെ ഒരു വീഡിയോ തന്നെയാണ്. 

ഈ വീഡിയോയിൽ ഉള്ളത് ഒരു പുള്ളിപ്പുലിയും കുറേ കുരങ്ങന്മാരുമാണ്. നമുക്കറിയാം കുരങ്ങന്മാരെ പോലെ വികൃതികളായ മറ്റ് മൃ​ഗങ്ങൾ കാട്ടിലും നാട്ടിലും കാണില്ല. അവ ആരെ വേണമെങ്കിലും എന്തിനെ വേണമെങ്കിലും ശല്യം ചെയ്യും. എന്നാലും പുലിയെ ഒക്കെ ശല്യം ചെയ്യുമോ എന്നല്ലേ? അവയ്ക്കങ്ങനെ പുലി എന്നൊന്നുമില്ല എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. പ്രത്യേകിച്ച് അവ കൂട്ടമായിട്ടാണ് ഉള്ളത് എങ്കിൽ. വെറുതെ ശല്യം ചെയ്യുകയല്ല, വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ഒരു കൂട്ടം കുരങ്ങന്മാർ ചേർന്ന് ഒരു പുള്ളിപ്പുലിയെ നേരിടുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. Latest Sightings ആണ് വീഡിയോ യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്നത്. ഒരു മില്ല്യണിൽ അധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഒരു റോഡിലാണ് സംഭവം നടക്കുന്നത്. റോഡിനടുത്തുള്ള കാട്ടിൽ നിന്നും വേട്ടക്കിറങ്ങിയതാണ് പുലി. പുലി നേരെ റോഡിലേക്കിറങ്ങിയതും കുരങ്ങന്മാർ അതിന് നേരെ വരുന്നു. ആദ്യം പുലിയെ കണ്ട് കുരങ്ങന്മാർ ഓടുന്നുണ്ട്. എന്നാൽ, പിന്നീട് ഒരു കുരങ്ങൻ അതിന് നേരെ ചെല്ലുന്നു. അത് പിന്നെ അനേകം കുരങ്ങന്മാരായി. എല്ലാ കുരങ്ങന്മാരും ചേർന്ന് അതിനെ വളഞ്ഞിട്ട് അക്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

റിക്കി ഡ ഫോൺസെക്കയാണ് സ്‌കുകുസയ്ക്കും ഷോക്‌വാനിനും ഇടയിലുണ്ടായ ഈ സംഭവം പകർത്തിയത് എന്നും യൂട്യൂബ് കാപ്ഷനിൽ പറയുന്നുണ്ട്. അതേ സമയം അതിന്റെ മറ്റൊരു ആം​ഗിളിൽ നിന്നുള്ള വീഡിയോയും Latest Sightings പങ്ക് വച്ചിട്ടുണ്ട്. അതിൽ ഒടുവിൽ പുലി രക്ഷപ്പെട്ട് ഓടിപ്പോകുന്നത് കാണാം. 

PREV
Read more Articles on
click me!

Recommended Stories

രാത്രി 10 മണി, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വാതിൽ തുറന്ന് യുവതി, ഓർഡർ ചെയ്തത് എലിവിഷം, അപകടം മണത്ത് ബ്ലിങ്കിറ്റ് ഏജന്റ്
ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രെയിനിൽ കയറ്റി പൊലീസ് ഉദ്യോഗസ്ഥൻ, വൈറൽ വീഡിയോ!