ഒരു ദിവസം പാനിപ്പൂരി വിറ്റാൽ എത്ര കിട്ടും? യുവാവിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യൽമീഡിയ

Published : Dec 11, 2023, 04:43 PM ISTUpdated : Dec 11, 2023, 04:44 PM IST
ഒരു ദിവസം പാനിപ്പൂരി വിറ്റാൽ എത്ര കിട്ടും? യുവാവിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യൽമീഡിയ

Synopsis

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിലാണ് പാനിപ്പൂരി വിൽക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് പറയുന്നത് കാണാനാവുന്നത്.

തെരുവിൽ ഭക്ഷണസാധനങ്ങൾ വിറ്റ് അതിജീവനം നടത്തുന്ന അനേകം ആളുകൾ ഇന്നുണ്ട്. അതിൽ തന്നെ നല്ല ലാഭകരമായി തങ്ങളുടെ ജോലി മുന്നോട്ട് കൊണ്ടുപോകുന്നവരും അധികം ലാഭമില്ലെങ്കിലും ദിവസവും കഴിഞ്ഞു കൂടാനുള്ളത് കിട്ടുമല്ലോ എന്ന് കരുതി ആ ജോലി തുടരുന്നവരും ഉണ്ട്. എന്നാൽ, ഒരു പാനിപ്പൂരി കച്ചവടക്കാരന്റെ ഒരു ദിവസത്തെ വരുമാനമാണ് ഇപ്പോൾ വൈറലാവുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിലാണ് പാനിപ്പൂരി വിൽക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് പറയുന്നത് കാണാനാവുന്നത്. vijay_vox_andcollege_arena_ എന്ന യൂസറാണ് വീഡിയോ ഷെയർ‌ ചെയ്തിരിക്കുന്നത്. വീഡിയോയിൽ പാനിപ്പൂരി വിൽക്കുന്ന യുവാവിനോട് എത്ര രൂപ ഇതിൽ നിന്നും കിട്ടും എന്ന് ചോദിക്കുന്നത് കേൾക്കാം. യുവാവ് വളരെ കാഷ്വലായി തനിക്ക് 2500 രൂപ കിട്ടും എന്ന് പറയുന്നു. ഇത് കേട്ട് വീഡിയോ എടുക്കുന്നയാൾ അന്തംവിട്ടു എന്ന് തോന്നുന്നു. 'ദിവസം?' എന്ന് അയാൾ തിരിച്ച് ചോദിക്കുന്നുണ്ട്. അതേ എന്ന് യുവാവ് മറുപടിയും നൽകുന്നു. 

അഞ്ച് ദിവസം മുമ്പാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 1,537,328 പേർ ഇതുവരെ പോസ്റ്റ് ലൈക്ക് ചെയ്ത് കഴിഞ്ഞു. പലരും തങ്ങൾക്ക് മാസം മുഴുവനും ജോലിക്ക് പോയിട്ടും വളരെ ചെറിയ വരുമാനം മാത്രമേ കിട്ടുന്നുള്ളൂ എന്ന് ആവലാതി പറഞ്ഞപ്പോൾ ജോലിയില്ലാത്തവർ പാനിപ്പൂരി വിൽക്കാൻ പോയാലോ എന്ന ഐഡിയയും പങ്കുവച്ചു. അതേസമയം യുവാവ് ആകെ ചോദ്യം കേട്ട് കൺഫ്യൂസ്ഡ് ആയതാവാമെന്നും 250 എന്നായിരിക്കും പറഞ്ഞത് എന്നും ചിലർ പറയുന്നു. 

ഏതായാലും സാമൂഹിക മാധ്യമങ്ങൾക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു. 

വായിക്കാം: ഓൺലൈൻ ഷോപ്പിം​ഗ്; 31 രൂപ റീഫണ്ട് ചോദിച്ചു, നൽകിയില്ല, കേസിന് പോയി, നഷ്ടപരിഹാരം കിട്ടിയത് 8000 രൂപ 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും