പ്രശസ്തമായ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന തത്ത, കൗതുകക്കാഴ്ച വൈറലാവുന്നു

Published : Jul 28, 2022, 11:57 AM IST
പ്രശസ്തമായ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന തത്ത, കൗതുകക്കാഴ്ച വൈറലാവുന്നു

Synopsis

ഒരു ആഫ്രിക്കൻ ഗ്രേ തത്തയെയാണ് വീഡിയോയിൽ നമ്മൾ കാണുന്നത്. യുഎസിലെ നോക്‌സ്‌വില്ലെ മൃഗശാലയിൽ നിന്നുള്ള ആഫ്രിക്കൻ ഗ്രേ തത്ത ഐൻ‌സ്റ്റൈനെ ഓർമ്മയില്ലേ? നന്നായി സംസാരിക്കുന്ന ആ തത്തയുടെ  വീഡിയോകൾ ശ്രദ്ധേയമാണ്. എന്നാൽ ഇവിടെ പറയുന്ന തത്ത സംസാരിക്കുക മാത്രമല്ല, അത്യാവശ്യം പാട്ടിനനുസരിച്ച് ചുവട് വയ്ക്കുകയും ചെയ്യും.

തത്തകളെ കാണാൻ നല്ല ഭംഗിയാണ്. മനുഷ്യന്റെ സംസാരം അനുകരിക്കാൻ അവയ്ക്ക് ഒരു പ്രത്യേക കഴിവാണ്. ഉയർന്ന ബുദ്ധിശക്തിയുള്ള പക്ഷികൾ കൂടിയാണ് അവ. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പലതരം തത്തകളെ വീട്ടിൽ വളർത്തുന്നു. അതിൽ ചിലത് വീട്ടിക്കാർ പഠിപ്പിച്ചു കൊടുക്കുന്ന ചില വാക്കുകൾ ഉപയോഗിച്ച് വീട്ടുകാരുമായി സംസാരിക്കാറുമുണ്ട്. എന്നാൽ യുഎസിൽ ഒരു തത്ത സംസാരിക്കുക മാത്രമല്ല നൃത്തം ചെയ്യുകയും ചെയ്യുന്നു. മനുഷ്യരെ പോലെ പാട്ട് ആസ്വദിക്കുന്നതും, അതിനനുസരിച്ച് അതിന്റെ കാലുകൾ അനക്കുന്നതും എല്ലാം കൗതുകകരമാണ്.

ഒരു ആഫ്രിക്കൻ ഗ്രേ തത്തയെയാണ് വീഡിയോയിൽ നമ്മൾ കാണുന്നത്. യുഎസിലെ നോക്‌സ്‌വില്ലെ മൃഗശാലയിൽ നിന്നുള്ള ആഫ്രിക്കൻ ഗ്രേ തത്ത ഐൻ‌സ്റ്റൈനെ ഓർമ്മയില്ലേ? നന്നായി സംസാരിക്കുന്ന ആ തത്തയുടെ  വീഡിയോകൾ ശ്രദ്ധേയമാണ്. എന്നാൽ ഇവിടെ പറയുന്ന തത്ത സംസാരിക്കുക മാത്രമല്ല, അത്യാവശ്യം പാട്ടിനനുസരിച്ച് ചുവട് വയ്ക്കുകയും ചെയ്യും. തത്തയുടെ പേര് ബനാന. 'pets.hall' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ബനാനയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുറിയിൽ കാണുന്ന ഒരു സോഫയുടെ മുകളിലാണ് തത്ത ഇരിക്കുന്നത്. പശ്ചാത്തലത്തിൽ ഒരു പാട്ട് നമുക്ക് കേൾക്കാം. തത്ത ആ പാട്ട് ശ്രദ്ധിക്കുകയാണ്. തുടർന്ന് കാലുകൾ ഇളക്കി പാട്ടിന് താളം പിടിക്കുന്നതും ചെറുതായി തല അനക്കുന്നതും നമുക്ക് കാണാം. കേക്ക് ബൈ ദി ഓഷ്യൻ എന്ന ജോ ജോനാസിന്റെ ഹിറ്റ് ഗാനമാണ് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നത്. തത്ത കാല് ചലിപ്പിച്ച് പാട്ട് ആസ്വദിക്കുന്നത് കാണാൻ രസകരമാണ്. എന്നിട്ട് ഇടക്കിടെ അവൻ "വൂ, വൂ!" എന്ന് ഉറക്കെ പറയുന്നതും കേൾക്കാം.  

നിരവധി പേരാണ് വീഡിയോ ലൈക് ചെയ്തിരിക്കുന്നത്.  ഈ വീഡിയോ തങ്ങളുടെ ദിവസം മനോഹരമാക്കി എന്ന് നെറ്റിസൺസ് പറയുന്നു. തത്തകൾ പോലും തന്റെ പാട്ട് കേട്ട് നൃത്തം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയട്ടെ എന്ന് കരുതി നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ജോ ജോനാസിനെ ടാഗ് ചെയ്തു. “നമുക്കെല്ലാവർക്കും ഒരു നല്ല ദിവസം ഉണ്ടാകട്ടെ,” ഒരാൾ അഭിപ്രായപ്പെട്ടു. "എന്തു ഭംഗി. ശരിക്കും താളബോധമുണ്ട്. വൂഹൂവും ഇഷ്ടപ്പെട്ടു,” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. 


 

PREV
Read more Articles on
click me!

Recommended Stories

ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് യുഎസ് പ്രൊഫസർ; ന‍ൃത്തം ഏറ്റെടുത്ത് നെറ്റിസെന്‍സ്
ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ