സ്ഥലമില്ല, തിരക്കോട് തിരക്ക്, ലോക്കോ കാബിനിൽ കയറി വാതിലടച്ച് യാത്രക്കാർ, വൈറലായി വീഡിയോ 

Published : Feb 10, 2025, 12:39 PM ISTUpdated : Feb 10, 2025, 12:41 PM IST
സ്ഥലമില്ല, തിരക്കോട് തിരക്ക്, ലോക്കോ കാബിനിൽ കയറി വാതിലടച്ച് യാത്രക്കാർ, വൈറലായി വീഡിയോ 

Synopsis

അധികൃതരെ വിവരം അറിയിച്ചതോടെ റെയിൽ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ നിന്നുള്ളവരും സ്ഥലത്തെത്തി.

മഹാകുംഭമേളയിൽ പങ്കെടുക്കാനായി ലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ ഇവിടെയെങ്ങും വലിയ തിരക്കാണ്  അനുഭവപ്പെടുന്നത്. ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയതോടെ മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയും ഇന്നലെ ഉണ്ടായി. ഈ തിരക്കുകൾ കാണിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. 

അതുപോലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വാരാണസിയിലെ ഒരു സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ശനിയാഴ്ച (ഫെബ്രുവരി 8) -ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം എന്നും റിപ്പോർട്ടുകൾ പറയുന്നു. 

പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ സമയം. തിരക്ക് കാരണം യാത്രക്കാർക്ക് ട്രെയിനിന്റെ അകത്തേക്ക് കയറാൻ കഴി‍ഞ്ഞിരുന്നില്ല. അതോടെ യാത്രക്കാർ എഞ്ചിന്റെ അകത്തേക്ക് കയറി വാതിൽ അകത്ത് നിന്നും അടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വീഡിയോയിൽ സ്ത്രീകളടക്കം നിരവധി യാത്രക്കാർ എഞ്ചിന്റെ അകത്തേക്ക് കയറുന്നത് കാണാവുന്നതാണ്. അധികൃതരെ വിവരം അറിയിച്ചതോടെ റെയിൽ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ നിന്നുള്ളവരും സ്ഥലത്തെത്തി. യാത്രക്കാരെ എഞ്ചിനകത്തിരുന്നു യാത്ര ചെയ്യുന്നതിന്റെ അപകടം പറഞ്ഞ് മനസിലാക്കി അവരെ പുറത്തിറക്കി. പിന്നീട്, ഇവരെ സുരക്ഷിതമായി മറ്റ് കംപാർട്മെന്റുകളിൽ എത്തിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. വീഡിയോയിൽ ഉദ്യോ​ഗസ്ഥർ യാത്രക്കാരോട് സംസാരിക്കുന്നതും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതും കാണാം. 

അതേസമയം, ജനുവരി 13 -നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26 -നാണ് മഹാകുംഭമേള അവസാനിക്കുക. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയുണ്ട്. ഫെബ്രുവരി 12 -ന് മാംഗി പൂർണിമയും ഫെബ്രുവരി 26 മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ. ഇതുവരെ 38.97 കോടി പേർ ഇവിടെ സ്നാനം നടത്തിയെന്നാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ ഔ​ഗ്യോ​ഗിക കണക്കുകൾ പറയുന്നത്. 

'എവിടെ വിൻഡോ സീറ്റിലെ വിൻഡോ എവിടെ'? പണം നൽകിയിട്ടെന്ത് കാര്യം, ചുമരും നോക്കിയിരിക്കാം, വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്