ആടിനെ പോലെ വേഷം ധരിച്ച്, ആടിനെ പോലെ പെരുമാറുന്ന മനുഷ്യർ, വൈറലായി വീഡിയോ

Published : Aug 24, 2022, 03:32 PM ISTUpdated : Aug 24, 2022, 03:34 PM IST
ആടിനെ പോലെ വേഷം ധരിച്ച്, ആടിനെ പോലെ പെരുമാറുന്ന മനുഷ്യർ, വൈറലായി വീഡിയോ

Synopsis

ആളുകൾ ആടുകളെ പോലെ വസ്ത്രം ധരിച്ചിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആളുകൾ ആടുകളുടെ വേഷം ധരിച്ച് ഒരു തൊഴുത്തിൽ ആടുകളെ പോലെ നടക്കുകയും ആടുകളെ അനുകരിച്ച് കൊണ്ട് അവയെ പോലെ പെരുമാറുകയും ചെയ്യുന്നത് കാണാം.

ഇന്റർനെറ്റുള്ളത് കൊണ്ട് തന്നെ ലോകത്തിന്റെ പല ഭാ​ഗത്തു നിന്നും ഉള്ള വിചിത്രമായ പല വാർത്തകളും എവിടെയിരുന്നു കൊണ്ടും അറിയാൻ സാധിക്കാറുണ്ട്. ലോകത്തിന്റെ പല ഭാ​ഗങ്ങളിലും വളരെ വ്യത്യസ്തമായ പല ആഘോഷങ്ങളും ചടങ്ങുകളും നടക്കാറുമുണ്ട്. അതിൽ പലതും നമ്മൾ കണ്ടിട്ടു പോലും ഇല്ലാത്തവയായിരിക്കും. ഫ്രാൻസിൽ നിന്നുമുള്ള അത്തരം ഒരു ആഘോഷത്തിന്റെ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിൽ ആളുകൾ ആടുകളുടെ വേഷം ധരിക്കുന്നു. വേഷം ധരിക്കുക മാത്രമല്ല, അവർ ആടുകളെ പോലെ പെരുമാറുകയും ചെയ്യുന്നു. 

 

 

ആളുകൾ ആടുകളെ പോലെ വസ്ത്രം ധരിച്ചിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആളുകൾ ആടുകളുടെ വേഷം ധരിച്ച് ഒരു തൊഴുത്തിൽ ആടുകളെ പോലെ നടക്കുകയും ആടുകളെ അനുകരിച്ച് കൊണ്ട് അവയെ പോലെ പെരുമാറുകയും ചെയ്യുന്നത് കാണാം. അതേ സമയം തൊഴുത്തിന്റെ പുറത്ത് നിന്നും കുറേപേർ ഇത് വീക്ഷിക്കുന്നുണ്ട്. 

@emikusano എന്ന ഐഡിയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഫ്രാൻസിലെ ആട്-മനുഷ്യൻ ആഘോഷം. ഈ ആഘോഷമാണ് ഞാനും ഇപ്പോൾ ആ​ഗ്രഹിക്കുന്നത്' എന്ന് അതിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. വീഡിയോയിൽ ആടിന്റെ വേഷം ധരിച്ച ആളുകൾ ആടിനെ പോലെ നടക്കുകയും പെരുമാറുകയും ചെയ്യുന്നത് കാണാം. എന്തിന് ഏറെ പറയുന്നു, ആടിന്റെ വേഷം ധരിച്ച ഒരാൾ ആടിനെ പോലെ ക്യാമറ നോക്കി 'ബേ... ബേ...' എന്ന് കരയുന്നു പോലുമുണ്ട്. 

ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും ആളുകൾ ഈ ആഘോഷത്തെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം പ്രകടിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും