വിശന്നപ്പോൾ കൊക്കുകൊണ്ട് ​ഗ്ലാസ് ഭിത്തിയിൽ മുട്ടി മയിൽ, പ്രധാനമന്ത്രി യോ​ഗം നിർത്തിവച്ചെന്ന് അമിത് ഷാ

Published : May 14, 2022, 01:02 PM IST
വിശന്നപ്പോൾ കൊക്കുകൊണ്ട് ​ഗ്ലാസ് ഭിത്തിയിൽ മുട്ടി മയിൽ, പ്രധാനമന്ത്രി യോ​ഗം നിർത്തിവച്ചെന്ന് അമിത് ഷാ

Synopsis

2020 - ആ​ഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലും മയിലുകൾ തീറ്റ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു.

പങ്കെടുത്തുകൊണ്ടിരുന്ന മീറ്റിം​ഗ് നിർത്തിവച്ച് പ്രധാനമന്ത്രി (Prime minister) മയിലിന് തീറ്റകൊടുക്കാൻ നിർദ്ദേശം നൽകിയ കഥ പറഞ്ഞ് അമിത് ഷാ (Amit Shah). 'മോദി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി' (MODI@20: Dreams Meet Delivery) എന്ന പുസ്തകത്തിന്‌റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi)യുടെ രാഷ്ട്രീയ യാത്രയെ കുറിച്ച് വിശദമാക്കുന്ന പുസ്തകമാണിത്. ദില്ലിയിലായിരുന്ന പ്രകാശനം.

അതിനിടെയാണ് അമിത് ഷാ പ്രസ്തുത കഥ പറയുന്നത്. മീറ്റിം​ഗിനിടെ ​ഗ്ലാസ് ഭിത്തിയിൽ മയിൽ കൊക്കുകൊണ്ട് മുട്ടുകയായിരുന്നു. ആ സമയം പ്രധാനമന്ത്രിയുടെ ഓഫീസിൽ വളരെ പ്രധാനപ്പെട്ട യോ​ഗം നടക്കുകയായിരുന്നു. എന്നാൽ, മയിൽ കൊക്കുകൊണ്ട് മുട്ടിയപ്പോൾ പ്രധാനമന്ത്രിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി. വിശന്നപ്പോഴാണ് മയിൽ അങ്ങനെ മുട്ടിയത്. അതോടെ യോ​ഗം താൽക്കാലികമായി നിർത്തി വച്ച് സ്റ്റാഫം​ഗങ്ങളെ വിളിച്ച് മയിലിന് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 

2020 - ആ​ഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലും മയിലുകൾ തീറ്റ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. അതുപോലെ പ്രഭാതനടത്തത്തിനിടയിലും വ്യായാമത്തിനിടയിലുമെല്ലാം പ്രധാന മന്ത്രി മയിലുകൾക്കൊപ്പം സമയം ചെലവിടാറുണ്ട് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വിവാഹം കഴിക്കണോ ഏഴ് പൂർവ്വികരുടെ പേരുകൾ അറിഞ്ഞിരിക്കണം; കസാഖിസ്ഥാനിലെ വിചിത്രമായ വിവാഹ ആചാരങ്ങൾ, വീഡിയോ
മൂന്ന് വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ഉടമ ഞെട്ടി! വീട്ടിനുള്ളിൽ മുഴുവനും പ്രാവുകൾ, വീഡിയോ