പ്രിയങ്ക ചോപ്ര വരെ കയ്യടിച്ച നാട്ടിൻപുറത്തുകാരിയുടെ ഇം​ഗ്ലീഷ് ക്ലാസ്; വൈറലായി യശോദ

Published : Oct 07, 2026, 03:31 PM IST
viral video

Synopsis

കൃഷിയിടത്തിൽ വെച്ച് വീഡിയോ എടുത്തുകൊണ്ടിരുന്ന തന്നെ ഭർത്താവ് ശാസിച്ചെങ്കിലും, അതിനെ വകവെക്കാതെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് യശോദ തന്റെ ഒരു വീഡിയോയിൽ പറയുന്നുണ്ട്.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നാട്ടിൻപുറത്തുകാരിയായ കണ്ടന്റ് ക്രിയേറ്ററാണ് യശോദ ലോധി. എന്നാൽ, പ്രിയങ്ക ചോപ്രയുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ യശോദ ലോധി. വയലിൽ ജോലി ചെയ്യുന്നതിനിടയിൽ എടുത്ത യശോദയുടെ ഒരു വീഡിയോ പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് ഇവർ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയയായത്.

ആരാണ് യശോദ: പ്ലസ് ടു വിദ്യാഭ്യാസം മാത്രം നേടിയ യശോദ, ലളിതമായ രീതിയിൽ ഹിന്ദി ഭാഷയിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. 'ഇംഗ്ലീഷ് വിത് ദേഹാതി മാഡം' എന്നാണ് ഇവർ അറിയപ്പെടുന്നത്.

കൃഷിയിടത്തിൽ വെച്ച് വീഡിയോ എടുത്തുകൊണ്ടിരുന്ന തന്നെ ഭർത്താവ് ശാസിച്ചെങ്കിലും, അതിനെ വകവെക്കാതെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് യശോദ തന്റെ ഒരു വീഡിയോയിൽ പറയുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രിയങ്ക ചോപ്ര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു.

പ്രിയങ്കയുടെ പ്രശംസ ലഭിച്ചതോടെ യശോദയുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. ഇൻസ്റ്റാഗ്രാമിൽ 583,000-ത്തിലധികം ആളുകളും യൂട്യൂബിൽ 400,000-ത്തിലധികം ആളുകളും ഇപ്പോൾ ഇവരെ ഫോളോ ചെയ്യുന്നുണ്ട്.

പ്രിയങ്ക ചോപ്രയ്ക്ക് പുറമെ നടി മൃണാൾ താക്കൂർ, നടന്മാരായ അഭയ് ഡിയോൾ, ആർ. മാധവൻ എന്നിവരും യശോദയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.

'ചെറിയ ശ്രമങ്ങളെ ഒരിക്കലും കുറച്ചുകാണരുത്, ആരാണ് നിങ്ങളെ നിരീക്ഷിക്കുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാൻ കഴിയില്ല' പ്രിയങ്കയുടെ അഭിനന്ദനത്തോട് പ്രതികരിച്ചുകൊണ്ട് യശോദ ലോധി കുറിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ഉയർവന്ന ഇവർ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാർക്കാണ് ഇന്ന് പ്രചോദനമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഭാരിച്ച ഹോം ലോണെടുത്ത് നെട്ടോട്ടമോടുന്നവർ ഇത് കാണണം, കെണിയിൽ വീഴരുത്; വീഡിയോയുമായി യുവതി
ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വാഷ്‌റൂം ഉപയോഗിക്കാൻ അനുവദിച്ചില്ല; വീഡിയോയുമായി യുവതി