മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഭീമൻ മലമ്പാമ്പ്, വൈറലായി വീഡിയോ

Published : Aug 17, 2021, 01:09 PM IST
മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഭീമൻ മലമ്പാമ്പ്, വൈറലായി വീഡിയോ

Synopsis

പാമ്പിന്‍റെ വീഡിയോ കാണാന്‍ ബുദ്ധിമുട്ടുള്ളവരെ അസ്വസ്ഥമാക്കും വീഡിയോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഷെയര്‍ ചെയ്ത് വളരെ വേഗത്തില്‍ തന്നെ ഒരു മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

മൃഗശാലാ ജീവനക്കാരനെ ആക്രമിക്കാനൊരുങ്ങുന്ന ഒരു ഭീമൻ മലമ്പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ആരുകണ്ടാലും ഞെട്ടിത്തരിച്ചുപോകുന്നതാണ് വീഡിയോ. കാലിഫോര്‍ണിയയിലെ റെപ്റ്റൈല്‍ സൂ -വിന്‍റെ സ്ഥാപകനായ ജേയ് ബ്ര്യൂവറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പാമ്പ് രണ്ടുതവണ ജീവനക്കാരനെ ആക്രമിക്കാന്‍ തുനിയുന്നത് കാണാം. 

തിങ്കളാഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗശാലയില്‍ നിന്നും ഇതുപോലുള്ള നിരവധി വീഡിയോകള്‍ ജേയ് പങ്കുവയ്ക്കാറുണ്ട്. പാമ്പിന്‍റെ വീഡിയോ കാണാന്‍ ബുദ്ധിമുട്ടുള്ളവരെ അസ്വസ്ഥമാക്കും വീഡിയോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഷെയര്‍ ചെയ്ത് വളരെ വേഗത്തില്‍ തന്നെ ഒരു മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

ഭയപ്പെടുത്തുന്നത്, എങ്കിലും രസകരം എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. ഏതായാലും വീഡിയോ കാണാം: 

PREV
click me!

Recommended Stories

കല്ല്യാണപ്പെണ്ണ് മാസാണ്, പുതുജീവിതത്തിലേക്ക് കാറോടിച്ച് വധു, അരികിൽ പുഞ്ചിരിയോടെ വരൻ; വീഡിയോ
അപ്രതീക്ഷിതം, ഷൂട്ടിനിടെ റിപ്പോർട്ടറുടെ മുഖത്ത് ആഞ്ഞിടിച്ച് കടൽക്കാക്ക, മുഖത്തുനിന്നും ചോര; വീഡിയോ