പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ്, വൈറലായി വീഡിയോ

By Web TeamFirst Published Oct 3, 2021, 11:18 AM IST
Highlights

അത് ക്ഷമയോടെ വിശ്രമിക്കുകയും പെണ്‍കുട്ടി തന്‍റെ 'പെറ്റി'നെ ലാളിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പും അത് ഇഷ്ടപ്പെടുന്നുവെന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. വീടിന്‍റെ പുറത്താണ് കുട്ടി ഇരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. 

ഭൂരിഭാഗം ആളുകള്‍ക്കും പാമ്പിനെ പേടിയാണ്. അപ്പോള്‍ പിന്നെ പെരുമ്പാമ്പിന്‍റെ കാര്യം പറയണോ? പേടിയോട് പേടിയായിരിക്കും. ഇനിയഥവാ പേടിയില്ലെങ്കില്‍ പോലും അവയെ വീട്ടില്‍ 'പെറ്റ്' (pet) ആയി വളര്‍ത്തുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല അല്ലേ? എന്നാല്‍, ലോകത്തിന്‍റെ പല ഭാഗങ്ങളിലും പാമ്പുകളെ 'പെറ്റു'കളായി വളര്‍ത്തുന്ന ആളുകളുണ്ട്. ഇതും അങ്ങനെ ഒരു വീഡിയോ (video) ആണ്. ഒരു പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ് (Python) ആണ് വീഡിയോയില്‍. 

ഏകദേശം ഇരുപതടി വരുന്ന പാമ്പ് പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന വീഡിയോ കണ്ടതോടെ ആളുകള്‍ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വലിയ അനക്കമൊന്നുമില്ലാതെ പെരുമ്പാമ്പ് അലസമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. അത് ക്ഷമയോടെ വിശ്രമിക്കുകയും പെണ്‍കുട്ടി തന്‍റെ 'പെറ്റി'നെ ലാളിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പും അത് ഇഷ്ടപ്പെടുന്നുവെന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. വീടിന്‍റെ പുറത്താണ് കുട്ടി ഇരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. 

'yournaturegram' എന്ന പേരിലുള്ള അക്കൗണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പതിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമന്‍റിട്ടതും. ഭയമാകുന്നുവെന്നും പാമ്പിന്‍റെ അടുത്തേക്ക് പോകാന്‍ തന്നെ പേടിയാണ് എന്നും പലരും കമന്‍റ് ചെയ്തിട്ടുണ്ട്. 

click me!