Viral video : അസിസ്റ്റന്റ് ഷോപ്പ് കീപ്പറായി മുയൽ, വീഡിയോ കണ്ട് അന്തംവിട്ട് നെറ്റിസൻസ് 

Published : Mar 28, 2023, 08:35 AM IST
Viral video : അസിസ്റ്റന്റ് ഷോപ്പ് കീപ്പറായി മുയൽ, വീഡിയോ കണ്ട് അന്തംവിട്ട് നെറ്റിസൻസ് 

Synopsis

ആദ്യം വീഡിയോ തുടങ്ങുമ്പോൾ തന്നെ പണം ഷോപ്പ് കീപ്പർ മുയലിന്റെ വായിൽ വച്ച് കൊടുക്കുന്നു. മുയൽ അത് കസ്റ്റമറിന് കൊടുക്കുന്നു. പിന്നെ നാണയവും രസീതും മുയലിനെ തന്നെയാണ് ഷോപ്പ് കീപ്പർ ഏൽപ്പിക്കുന്നത് അതും മുയൽ കസ്റ്റമറിനെ ഏൽപ്പിക്കുന്നു.

ഇന്റർനെറ്റിൽ ദിനംപ്രതി അനേകം വീഡിയോകളാണ് വൈറലാവുന്നത്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോയും അനവധിയാണ്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ ഉള്ളത് ഒരു മുയലാണ്. 

വീഡിയോയിലെ മുയൽ ഉള്ളത് ഒരു കടയിലാണ്. ആ കടയിലിരിക്കുന്നത് ഒരു സ്ത്രീയാണ്. കടയിലെ കാഷ് കൗണ്ടറിന് മുന്നിൽ കസേരയിൽ ഇരിക്കുകയാണ് സ്ത്രീ. മുന്നിലെ ടേബിളിൽ നമ്മുടെ മുയലും ഇരിക്കുന്നുണ്ട്. വീഡിയോയിൽ കസ്റ്റമറോട് കൈ ടേബിളിന്റെ മുകളിൽ വയ്ക്കാൻ പറയുന്നത് കേൾക്കാം. പിന്നെ നടക്കുന്ന സംഭവം കാണുമ്പോൾ അത്ഭുതം തോന്നുന്നതാണ്. 

സ്ത്രീ പണം എണ്ണി മുയലിന്റെ വായിൽ കൊടുക്കുന്നു. മുയൽ ഒട്ടും അമാന്തിക്കാതെ അവ ഓരോന്നായി കസ്റ്റമറിന് കൊടുക്കുകയാണ് ചെയ്യുന്നത്. പണം നൽകിയതിന് ശേഷമുള്ള ബാക്കി കാശും വാങ്ങിയ സാധനവും എല്ലാം മുയലാണ് കസ്റ്റമറിന് കൊടുക്കുന്നത്. ഷോപ്പ് കീപ്പർ ഇവയെല്ലാം കൈമാറുന്നത് മുയലിനാണ്. 

ആദ്യം വീഡിയോ തുടങ്ങുമ്പോൾ തന്നെ പണം ഷോപ്പ് കീപ്പർ മുയലിന്റെ വായിൽ വച്ച് കൊടുക്കുന്നു. മുയൽ അത് കസ്റ്റമറിന് കൊടുക്കുന്നു. പിന്നെ നാണയവും രസീതും മുയലിനെ തന്നെയാണ് ഷോപ്പ് കീപ്പർ ഏൽപ്പിക്കുന്നത് അതും മുയൽ കസ്റ്റമറിനെ ഏൽപ്പിക്കുന്നു. ഒപ്പം തന്നെ വാങ്ങിയ സാധനവും മുയലിനെ തന്നെ ആണ് ആദ്യം ഷോപ്പ് കീപ്പർ ഏൽപ്പിക്കുന്നത്. പിന്നാലെ മുയലാണ് അത് കസ്റ്റമറിന് നൽകുന്നത്. 

വീഡിയോ പങ്ക് വച്ചിരിക്കുന്നത് CCTV Idiots എന്ന പേജിലാണ്. അസിസ്റ്റന്റ് ഷോപ്പ് കീപ്പർ എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മുയൽ കൊള്ളാം മികച്ച ഷോപ്പ് കീപ്പർ തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും