ബൈക്കിന്‍റെ ടാങ്കിൽ യുവതി, യുവാവിന്‍റെ 'റൊമാന്‍റിക് സ്റ്റണ്ട്'; എസ്പി വീഡിയോ എടുത്ത് കയ്യോടെ പിഴയും ചുമത്തി

Published : May 13, 2024, 02:42 PM ISTUpdated : May 13, 2024, 02:46 PM IST
ബൈക്കിന്‍റെ ടാങ്കിൽ യുവതി, യുവാവിന്‍റെ 'റൊമാന്‍റിക് സ്റ്റണ്ട്'; എസ്പി വീഡിയോ എടുത്ത് കയ്യോടെ പിഴയും ചുമത്തി

Synopsis

ഇത്തരത്തിൽ അപകടകരമായ ബൈക്ക് യാത്രയോ സ്റ്റണ്ടോ ആരും നടത്തരുതെന്ന് എസ്പി മുന്നറിയിപ്പ് നൽകി

റായ്പൂർ: ഓടുന്ന ബൈക്കിൽ അപകടകരമായ 'റൊമാന്‍റിക് സ്റ്റണ്ട്' നടത്തിയ യുവതീ യുവാക്കളുടെ ദൃശ്യം പകർത്തി എസ്പി. ബൈക്കിന്‍റെ പെട്രോൾ ടാങ്കിൽ തനിക്ക് അഭിമുഖമായി യുവതിയെ ഇരുത്തി ബൈക്ക് ഓടിച്ച യുവാവിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. പൊലീസ് സൂപ്രണ്ട് ഇവരെ കയ്യോടെ പിടികൂടുകയും അപ്പോള്‍ത്തന്നെ പിഴ ചുമത്തുകയും ചെയ്തു. 

മെയ് 11ന് ഛത്തീസ്ഗഡിലെ ജഷ്പൂരിൽ ദേശീയപാത 43ലാണ് സംഭവം.  ജഷ്പൂർ എസ്പി ശശി മോഹൻ സിംഗ് തന്‍റെ കാറിൽ സഞ്ചരിക്കവേയാണ് അപകടകരമായ ബൈക്ക് യാത്ര കണ്ടത്. എസ്പി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിലെത്തി. വീഡിയോയിലുള്ള വിനയ് എന്ന യുവാവ് ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ യുവതിക്ക് ഹെൽമറ്റില്ല. മാത്രമല്ല ബൈക്കിൽ യുവാവിന് അഭിമുഖമായാണ് യുവതി ഇരുന്നത്.    

കുങ്കുരിയിൽ നിന്ന് ജഷ്‌പൂരിലേക്കുള്ള യാത്രയിലാണ്  നിരുത്തരവാദപരമായ  ഡ്രൈവിംഗ് തന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് എസ്പി പറഞ്ഞു. ഇവരെ തടഞ്ഞുനിർത്തി വിവരങ്ങള്‍ ചോദിച്ചു. മായാലി അണക്കെട്ട് സന്ദർശിക്കാൻ വന്നതാണെന്നും ബൈക്ക് സ്റ്റണ്ട് നടത്തുകയാണെന്നും യുവതീയുവാക്കള്‍ പറഞ്ഞു. ഇവർക്ക് പിഴ ചുമത്തിയെന്നും പൊലീസ് അറിയിച്ചു. 

ഇത്തരത്തിൽ അപകടകരമായ ബൈക്ക് യാത്രയോ സ്റ്റണ്ടോ ആരും നടത്തരുതെന്ന് എസ്പി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കള്‍ക്ക് ശ്രദ്ധ വേണം. ആരെങ്കിലും ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലൈംഗിക പീഡനം; ഇമാമിനെ കൊലപ്പെടുത്തി മദ്രസ വിദ്യാർത്ഥികൾ, 6 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും