വീഡിയോ എടുക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിതമായ ആക്രമണം; വീഡിയോ വൈറല്‍

Published : May 13, 2024, 12:05 PM ISTUpdated : May 13, 2024, 12:30 PM IST
വീഡിയോ എടുക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിതമായ ആക്രമണം; വീഡിയോ വൈറല്‍

Synopsis

അക്ഷരാര്‍ത്ഥത്തില്‍ ഒരു ചെളിക്കുളത്തില്‍ കിടക്കുന്ന മുതലയുടെ വീഡിയോയായിരുന്നു അദ്ദേഹം പങ്കുവച്ചത്. 


പ്രതീക്ഷിതമായി അസാധാരണമായ വേഗത്തോടെ ആക്രമിക്കാന്‍ കഴിവുള്ളവാരണ് വന്യമൃഗങ്ങള്‍. അതിനാലാണ് കാട്ടില്‍ വച്ച് വന്യമൃഗങ്ങളെ കണ്ടാല്‍ അവയെ ഒരിക്കലും പ്രകോപിപ്പിക്കാന്‍ പോകരുതെന്ന് പറയുന്നതും.  അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ അത്തരം നിരവധി വീഡിയോകള്‍ കാണാം. ലൈക്കിനും ഷെയറിനും വേണ്ടിയുള്ള ഇത്തരം റീല്‍സ് ഷൂട്ടുകള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് പോലും കാരണമാകുന്നു. വനത്തിനുള്ളില്‍ മാത്രമല്ല, മൃഗശാലകളിലെ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകും. അടുത്തിടെ ജെയ് ബ്രൂവർ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ  'സ്നീക്കി സ്നീക്കി ക്രോക്ക്' എന്ന പേരില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

അക്ഷരാര്‍ത്ഥത്തില്‍ ഒരു ചെളിക്കുളത്തില്‍ കിടക്കുന്ന മുതലയുടെ വീഡിയോയായിരുന്നു അദ്ദേഹം പങ്കുവച്ചത്. ആദ്യനോട്ടത്തില്‍ മുതലയെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. രണ്ടാമത്തെ കാഴ്ചയില്‍ കുളത്തില്‍ നിന്നും കരയിലേക്ക് തല നീട്ടി കിടക്കുന്ന മുതലയെ കാണാം. പശ്ചാത്തല സംഗീതം മുറുകുമ്പോള്‍ അപ്രതീക്ഷിതമായി മുതല ക്യാമറാമാന് നേരെ തിരിയുന്നു. മുതലയുടെ വേഗം കാഴ്ചക്കാരനില്‍ ഭയം ജനിപ്പിക്കുന്നതാണ്. മുതല തിരിയുന്നതിന് പിന്നാലെ ക്യാമറയും ഉപേക്ഷിച്ച് ക്യാമറാമാന്‍ പിന്തിരിയുന്നു. അതേസമയം വീഡിയോ പങ്കുവച്ച് കൊണ്ടുള്ള കുറിപ്പില്‍, ' വലിയ മുതല തീർച്ചയായും നന്നായി ഒളിച്ചിരിക്കുകയായിരുന്നു, പക്ഷേ ഭാഗ്യവശാൽ ഞാൻ റെക്കോർഡ് ചെയ്തു. ക്യാമറമാൻ എല്ലായ്പ്പോഴും സുരക്ഷിതനാണെന്ന് അവൻ അറിയരുത്. ഞാൻ റെക്കോർഡ് ചെയ്യുന്നില്ലെങ്കിൽ ഞാൻ വ്യക്തമായും സുരക്ഷിതമായ അകലം പാലിക്കുമായിരുന്നു.' എന്നെഴുതി.

കള്ളനെ പിടിക്കാന്‍ മിയാമി പോലീസ് വരും സ്വന്തം 'റോള്‍സ് റോയിസ് കാറി'ല്‍; വീഡിയോ വൈറല്‍

ബ്രിട്ടീഷുകാർ വിഭജിച്ചു. എന്നിട്ടും ഒന്നായി; കറാച്ചിയിൽ വടാ പാവ് വില്‍ക്കുന്ന കവിതാ ദീദിയുടെ വീഡിയോ വൈറൽ

മുതല അക്രമിക്കില്ലെന്ന് കരുതി അദ്ദേഹം അതിന് അടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചെന്ന് കുറിപ്പില്‍ വ്യക്തം. വീഡിയോ ഇതിനകം ഒന്നര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 'വാ, നോക്കൂ. അവൻ അല്ലെങ്കിൽ അവൾ സ്വയം മറഞ്ഞിരിക്കുന്നതെങ്ങനെയെന്നത് അതിശയകരമാണ്, ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരൻ.' ഒരു കാഴ്ചക്കാരനെഴുതി. "അത് വളരെ അടുത്തായിരുന്നു." മറ്റൊരാള്‍ അല്പം ഭയത്തോടെ കുറിച്ചു. 'മുതലകള്‍ ഇണക്കമുള്ള മൃഗങ്ങളാണെന്ന് കരുതി എത്ര അമേരിക്കക്കാരാണ് മണ്ടത്തരങ്ങള്‍ കാണിക്കുന്നതെന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. 

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും