മുംബൈയിലെ ബാർബർ ഷോപ്പിൽ റഷ്യൻ യുവതിക്ക് തല മസ്സാജിം​ഗ്, വൈറലായി വീഡിയോ

Published : Jun 21, 2024, 02:13 PM ISTUpdated : Jun 21, 2024, 02:37 PM IST
മുംബൈയിലെ ബാർബർ ഷോപ്പിൽ റഷ്യൻ യുവതിക്ക് തല മസ്സാജിം​ഗ്, വൈറലായി വീഡിയോ

Synopsis

സന്ദീപ് ശർമ്മ എന്ന ബാർബറാണ് യുവതിയുടെ തല മസ്സാജ് ചെയ്യുന്നത്. ആദ്യം തലയിൽ എണ്ണയൊഴിക്കുകയും പിന്നീട് മസ്സാജ് ചെയ്യുകയുമാണ് ഇയാൾ ചെയ്യുന്നത്.

പല വിദേശികളും ഇന്ത്യയിൽ വരുന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിച്ച് മടങ്ങിപ്പോകാൻ വേണ്ടി മാത്രമല്ല. ഇന്ത്യയിലെ പ്രാദേശികമായ കാഴ്ചകളും മറ്റും കണ്ടും അനുഭവിച്ചും അറിയാൻ കൂടിയാണ്. ഷോപ്പിം​ഗ് മാളിലും മറ്റും മാത്രം പോവാതെ ഇന്ത്യയിലെ തെരുവുകളിലെ കടകളിലും മറ്റും ഇവർ ചെല്ലാറുണ്ട്. അതുപോലെ തന്നെ ഇന്ത്യയിൽ വന്ന് ചെറിയ ചെറിയ ബാർബർഷോപ്പുകളിൽ നിന്ന് മസ്സാജ് ചെയ്യിക്കുന്നവരും ഉണ്ട്. അടുത്തിടെ അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

maryatheofficial എന്ന യൂസറാണ് വീഡിയോ ഇൻ‌സ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവർ ഒരു റഷ്യൻ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ്. അടുത്തിടെ അവൾ ഇന്ത്യയിലെത്തുകയും താജ്‍മഹൽ അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഒപ്പം തന്നെ മറ്റ് പലയിടങ്ങളും അവൾ സന്ദർശിക്കുകയും അതിനെ കുറിച്ചുള്ള റീലുകൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു ബാർബർഷോപ്പിലാണ് യുവതി തല മസ്സാജ് ചെയ്യുന്നതിന് വേണ്ടി ചെല്ലുന്നത്. അവിടെവച്ച് സന്ദീപ് ശർമ്മ എന്ന ബാർബറാണ് യുവതിയുടെ തല മസ്സാജ് ചെയ്യുന്നത്. ആദ്യം തലയിൽ എണ്ണയൊഴിക്കുകയും പിന്നീട് മസ്സാജ് ചെയ്യുകയുമാണ് ഇയാൾ ചെയ്യുന്നത്. ഒരു മെഷീൻ ഉപയോ​ഗിച്ചും മസ്സാജിം​ഗ് തുടരുന്നത് കാണാം. പിന്നീട് അവളുടെ മൂക്കും മസ്സാജ് ചെയ്യുന്നുണ്ട്. അവൾ തുമ്മുന്നതും പിന്നീട് ചിരിക്കുന്നതും കാണാം. 

പുറത്ത് ഇടിച്ചുകൊടുക്കുന്നതും ഒക്കെയും വീഡിയോയിൽ കാണാം. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇടിക്കാൻ വേണ്ടി അവർക്ക് പ്രത്യേകം പൈസ വല്ലതും കൊടുത്തിട്ടുണ്ടോ എന്ന് കമന്റ് നൽകിയവരും ഉണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും