എന്റമ്മേ, ആരാണാ വരുന്നത്; പൂജയ്‍ക്കിടെ നദിയിൽ പാമ്പ്, പേടിച്ചോടിയില്ല, 'ഇന്ത്യൻസ്ത്രീയുടെ കരുത്തെ'ന്ന് കമന്റ്

Published : Nov 13, 2024, 06:44 PM IST
എന്റമ്മേ, ആരാണാ വരുന്നത്; പൂജയ്‍ക്കിടെ നദിയിൽ പാമ്പ്, പേടിച്ചോടിയില്ല, 'ഇന്ത്യൻസ്ത്രീയുടെ കരുത്തെ'ന്ന് കമന്റ്

Synopsis

ഛത് പൂജ ആചരിക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിൽ ഉള്ളത്. അവർ ഒരു നദിയിൽ ഇറങ്ങി നിന്നിരിക്കയാണ്. ആ സമയത്താണ് അവരുടെ തൊട്ടടുത്തേക്ക് ഒരു പാമ്പ് വരുന്നത്. എന്നാൽ, പാമ്പിനെ കണ്ടിട്ടും സ്ത്രീയുടെ മുഖത്ത് പ്രത്യേകം ഭാവഭേദമൊന്നും കാണാനില്ല.

നമ്മെ അമ്പരപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ നിരവധി വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ പ്രധാനമാണ് പാമ്പുകളുടെ വീഡിയോ. പാമ്പുകളെ ഭയമില്ലാത്ത ആളുകൾ ചുരുക്കമാണ്. എങ്കിലും പാമ്പുകളുടെ ഏതെങ്കിലും തരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാം. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം നമ്മുടെ പല ജലാശയങ്ങളിലും പാമ്പുകളെ കാണാറുണ്ട്. ഓർക്കാപ്പുറത്ത് പ്രത്യക്ഷപ്പെട്ട് പേടിപ്പിച്ചു കളയും എന്നത് തന്നെയാണ് പാമ്പുകളുടെ ഒരു പ്രത്യേകത തന്നെ. അങ്ങനെ ഓർക്കാപ്പുറത്ത് പാമ്പുകൾ പ്രത്യക്ഷപ്പെട്ടാൽ ആരായാലും ഒന്ന് ഞെട്ടാൻ സാധ്യതയുണ്ട്. എന്നാൽ, അങ്ങനെ ഞെട്ടാതെ, ഭയക്കാതെ കൂളായിത്തന്നെ അതിനെ കൈകാര്യം ചെയ്യുന്നവരും ഉണ്ട് എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. 

ഛത് പൂജ ആചരിക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിൽ ഉള്ളത്. അവർ ഒരു നദിയിൽ ഇറങ്ങി നിന്നിരിക്കയാണ്. ആ സമയത്താണ് അവരുടെ തൊട്ടടുത്തേക്ക് ഒരു പാമ്പ് വരുന്നത്. എന്നാൽ, പാമ്പിനെ കണ്ടിട്ടും സ്ത്രീയുടെ മുഖത്ത് പ്രത്യേകം ഭാവഭേദമൊന്നും കാണാനില്ല. അവർ കൂളായിട്ടാണ് നിൽക്കുന്നത്. പാമ്പ് അവിടെ നിന്നും ഇഴഞ്ഞു പോകുന്നതും കാണാം. 

എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. 'പ്രസാദം വാങ്ങാൻ വന്നതായിരിക്കും' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'ഇന്ത്യൻ സ്ത്രീയുടെ കരുത്ത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ശക്തി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

എന്നാൽ, അതേസമയം തന്നെ ഇത് ശംഖുവരയൻ പാമ്പാണ് എന്നും അത് കടിച്ചാൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നും പാമ്പുകളെ നിസ്സാരക്കാരായി കാണരുതെന്നും ഓർമ്മിപ്പിച്ചവരും ഉണ്ടായിരുന്നു. 

എന്തോന്നടെ ഇത്; എസ്‍ഡിഎമ്മിന്റെ വാഹനത്തിന് മുകളിൽ യുവതിയുടെ ഡാൻസ്, നോട്ടെറിഞ്ഞ് കാഴ്ച്ചക്കാർ, സംഭവം ഝാൻസിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും