40 -കാരനായ വരനെ വിവാഹം കഴിക്കുന്ന 24 -കാരിയുടെ സന്തോഷം; അതിനൊരു കാരണമുണ്ടെന്ന് സോഷ്യൽ മീഡിയ

Published : Mar 18, 2025, 12:50 PM IST
40 -കാരനായ വരനെ വിവാഹം കഴിക്കുന്ന 24 -കാരിയുടെ സന്തോഷം; അതിനൊരു കാരണമുണ്ടെന്ന് സോഷ്യൽ മീഡിയ

Synopsis

തന്‍റെ ഇരട്ടിയോളം പ്രായമുള്ളയാളെ വിവാഹം കഴിക്കുമ്പോഴും വധുവില്‍ കണ്ടത് അതിരുകവിഞ്ഞ സന്തോഷം. വധുവിന്‍റെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും പിന്നിലൊരു കാരണമുണ്ടെന്ന് സോഷ്യല്‍ മീഡിയ. 


ന്ത്യയില്‍ ഏറ്റവും കൂടുതലായി നടക്കുന്നത് വരനും വധുവും പരസ്പരം അറിഞ്ഞ് തീരുമാനിക്കുന്ന വിവാഹത്തെക്കാൾ, വീട്ടുകാരും ബന്ധുക്കളും തീരുമാനിക്കുന്ന വിവാഹങ്ങളാണ്. ഇത്തരം വിവാഹങ്ങളില്‍ ചിലത് വിവാഹ വേദിയില്‍ വച്ച് തന്നെ വേണ്ടെന്ന് വയ്ക്കുന്ന കാഴ്ചയും അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി സിന്ദൂരം തൊടുമ്പോൾ വരന്‍റെ കൈ വിറച്ചെന്നും ഇത് വരന്‍റെ ആരോഗ്യക്കുറവിനെയാണ് കാണിക്കുന്നതെന്നും ആരോപിച്ച് വിവാഹ വേദിയില്‍ വച്ച് വധു, വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. എന്നാല്‍. ആ വാർത്തയ്ക്ക് പിന്നാലെ 40 -കാരനായ വരനെ വിവാഹം കഴിക്കുന്ന 24 -കാരിയുടെ സന്തോഷവും സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. 

വരന്‍റെ ഏതാണ്ട് പകുതി പ്രായമാണ് വധുവിന്. പക്ഷേ, വിവാഹ വേദിയില്‍ വച്ച് മറ്റെല്ലാം മറന്ന് വരന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്ന വധു സമൂഹ മാധ്യമ ഉപയോക്താക്കളെ അതിശയപ്പെടുത്തി. ഇത്രയും പ്രായവ്യത്യാസമുണ്ടായിട്ടും വധു എന്തുകൊണ്ടാണ് ഇത്ര സന്തോഷവതിയായി കാണപ്പെടുന്നവെന്നാതായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയത്. ഇത്രയും പണം ചെലവഴിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തത്തില്‍ നാലാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പോലും പറ്റുന്നില്ലെങ്കിൽ പിന്നെന്തെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

Watch Video: വിവാഹ വേദിയിൽ വച്ച് സിന്ദൂരമണിയിക്കുമ്പോൾ വരന്‍റെ കൈ വിറച്ചു; പിന്നാലെ വിവാഹത്തിൽ നിന്നും വധു പിന്മാറി

Read More: ഓണ്‍ലൈൻ ഡയറ്റുകളെ സൂക്ഷിക്കുക; കാർണിവോർ ഡയറ്റ് ചെയ്ത ഇൻഫ്ളുവൻസർ വൃക്കയിൽ കല്ല് നിറഞ്ഞ് ഗുരുതരാവസ്ഥയിൽ

മായങ്ക് കുമാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍ വധു 24 കാരിയാണെന്നും വരന്‍ 40 കാരവും ബീഹാര്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ സ്ഥിരം അധ്യാപകനാണെന്നും വ്യക്തമാക്കുന്നു.  നീല്‍കമൽ സിംഗിന്‍റെ പ്രശസ്ത ഭോജ്പൂരി സംഗീതമായ ധാര്‍ കമാര്‍ രാജാജി എന്ന പാട്ടിനൊപ്പിച്ച് വധു നൃത്തം ചെയ്യുന്നത് വരന് സ്ഥിരം ജോലിയാണെന്ന് കേട്ട സന്തോഷത്തിലാണെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. വിവാഹം കഴിക്കണമെങ്കില്‍ ജോലി വേണമെന്നത് ഒരു മോശം ഏര്‍പ്പാടാണെന്ന് കുറിച്ചവരും കുറവല്ല.  മറ്റ് ചിലര്‍ വരന്‍റെ പ്രായത്തെ കളിയാക്കിയപ്പോൾ മറ്റ് ചിലര്‍ വധുവിന്‍റെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചു. അതേസമയം വീഡിയോ ഇതിനകം ഒരു കോടി തൊണ്ണൂറ് ലക്ഷം പേരാണ് കണ്ടത്. 

Read More: പോംപേയില്‍ നിന്നും കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള റോമന്‍ റൊട്ടി !

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു