'കോർപറേറ്റ് ജോലിയെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല, പകരം മറ്റൊരു വഴി കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം' എന്ന് യുവതി

Published : Aug 24, 2026, 01:07 PM IST
Viral video

Synopsis

ജോലിയെ നിർബന്ധിച്ച് സ്നേഹിക്കണം എന്നല്ല, മറിച്ച് സാമ്പത്തികഭദ്രത തരുന്ന ആ വരുമാനത്തോട് നീതി പുലർത്തണമെന്നാണ് ദിശയുടെ അഭിപ്രായം.

സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് കോർപ്പറേറ്റ് ജീവിതത്തെയും നീണ്ട ജോലി സമയത്തെയും കുറിച്ചുള്ള വിമർശനങ്ങൾ. അതിൽ തെറ്റും പറയാനാകില്ല. കാരണം കടുത്ത ചൂഷണങ്ങളും സമ്മർദ്ദവുമാണ് പലപ്പോഴും പല കമ്പനികളും തങ്ങളുടെ ജീവനക്കാരിൽ അടിച്ചേല്പിക്കുന്നത്. ജോലിയിലെ ഈ സമ്മർദ്ദവും സ്വാതന്ത്ര്യമില്ലായ്മയും കാരണം തന്നെയാണ് പലരും തങ്ങളുടെ അതൃപ്തി തുറന്നുപറയുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി എത്തിയിരിക്കുകയാണ് ദിശ ദേശായി എന്ന യുവതി.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ദിശ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കോർപ്പറേറ്റ് ലൈഫിനോടുള്ള വ്യാപകമായ എതിർപ്പിനെക്കുറിച്ചാണ് ദിശ സംസാരിക്കുന്നത്. താനും മുൻപ് ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും അവൾ സമ്മതിക്കുന്നു. 'കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്, സത്യത്തിൽ ഞാനും അവരിൽ ഒരാളായിരുന്നു. എന്നാൽ, നമ്മൾ നമ്മുടെ 9-5 ജോലിയെ അത്രയധികം വെറുക്കുന്നുവെങ്കിൽ, അതിനു പകരം മറ്റൊരു വഴി കണ്ടെത്തേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്' ദിശ വീഡിയോയിൽ പറയുന്നു.

മറ്റൊരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതുവരെ നമ്മുടെ വാടകയും യാത്രകളും പാർട്ടികളും ഭാവി നിക്ഷേപങ്ങളുമെല്ലാം നടക്കുന്നത് ഈ ശമ്പളം കൊണ്ടാണ്. അതിനാൽ എപ്പോഴും കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ച് മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാനാകില്ല. ജോലിയെ നിർബന്ധിച്ച് സ്നേഹിക്കണം എന്നല്ല, മറിച്ച് സാമ്പത്തികഭദ്രത തരുന്ന ആ വരുമാനത്തോട് നീതി പുലർത്തണമെന്നാണ് ദിശയുടെ അഭിപ്രായം. വീഡിയോക്ക് താഴെ നിരവധി പേരാണ് അനുകൂലമായി കമന്റ് ചെയ്തത്. 'ഇത് സത്യമാണ്' എന്നും, '9-5 ജോലിയെ നോക്കിക്കാണേണ്ട ഏറ്റവും പ്രായോഗികമായ രീതിയാണിത്' എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

അർദ്ധരാത്രി മകളുടെ വർക്ക് മീറ്റിംഗ്, അതിനിടയിൽ അച്ഛന്റെ മാസ് എൻട്രി!
വയ്യാത്ത കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നു, ഇന്ത്യ തന്നെ ബെസ്റ്റ്; അനുഭവം പറഞ്ഞ് പ്രവാസി യുവതി