കടയിൽ കയറി പാവയെ കടിച്ചെടുത്തു, വിട്ടുനൽകാൻ തയ്യാറായില്ല; തെരുവുനായയ്ക്ക് പാവ വാങ്ങി നൽകി ഒരു കൂട്ടം ആളുകൾ

Published : Jan 02, 2026, 02:30 PM ISTUpdated : Jan 02, 2026, 02:32 PM IST
viral video

Synopsis

മെക്സിക്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ കയറിയ ഒരു തെരുവുനായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പാവ വിട്ടുനൽകാതിരുന്ന നായയുടെ നിഷ്കളങ്കത കണ്ട്, ആളുകൾ പണം നൽകി ആ കളിപ്പാട്ടം അവനുവേണ്ടി വാങ്ങി നൽകുകയാണ് ചെയ്തത്.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മെക്സിക്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ കയറി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ കടിച്ചെടുത്ത തെരുവുനായയുടെയും, അവനെ സഹായിക്കാൻ മുന്നോട്ടുവന്ന ഒരുകൂട്ടം മനുഷ്യരുടെയും ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സ് കീഴടക്കുകയാണ്. മെക്സിക്കോയിലെ മെറിഡയിലുള്ള 'പ്ലാസ ലാസ് അമേരിക്കാസ്' മാളിലെ ഒരു കടയിലാണ് സംഭവം നടന്നത്. കടയ്ക്കുള്ളിൽ കയറിയ നായ അവിടെ ഇരുന്ന ഒരു പാവ കടിച്ചെടുക്കുകയായിരുന്നു. 

കടയിലെ ജീവനക്കാർ പാവ തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും നായ അത് വിട്ടുനൽകാൻ തയ്യാറായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ പാവയും മുറുകെ പിടിച്ചു നിൽക്കുന്ന നായയുടെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. നായയുടെ ഈ നിഷ്കളങ്കമായ പ്രവൃത്തി കണ്ടതോടെ അവിടെ ഉണ്ടായിരുന്ന ജീവനക്കാർക്ക് അവനെ വെറും കയ്യോടെ പറഞ്ഞയക്കാൻ മനസ്സു വന്നില്ല. പകരം, അവിടെയുണ്ടായിരുന്ന കുറച്ചുപേർ ചേർന്ന് പണം നൽകി ആ പാവ നായയ്ക്കായി വാങ്ങി നൽകുകയായിരുന്നു. തനിക്ക് ലഭിച്ച സമ്മാനവുമായി വാലാട്ടി സന്തോഷത്തോടെ ഓടിപ്പോകുന്ന നായയുടെ വീഡിയോ 'StreetdogsofBombay' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലായത്. 

 

 

ക്രിസ്മസ് കാലത്തോട് അനുബന്ധിച്ച് നടന്ന ഈ സംഭവത്തിന് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്. 'നായകൾ എന്നും കുട്ടികളെപ്പോലെയാണ്', 'ആ പാവ നായയ്ക്ക് ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം', ക്രിസ്മസ് കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും കാരുണ്യത്തിന് ഒരേ ഭാഷയാണെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇത് 'മരണക്കെണി'; കൊടുംമഞ്ഞ്, വഴി കാണിക്കാൻ ബോണറ്റിലിരുന്ന് യാത്ര, രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയ
മുന്തിരിക്കച്ചവടക്കാർക്ക് കോളടിച്ചു, വെറും കയ്യോടെ മടങ്ങേണ്ടി വന്നത് അനേകങ്ങൾ, ട്രെൻഡുകളുടെ ഒരു പവറേ!