ഐഐടിയിലെ പഠനം, നല്ല ജോലി, സ്റ്റാർട്ടപ്പ്, ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് യുവതി

Published : Apr 12, 2026, 08:29 PM IST
 Kanak Agrawal

Synopsis

ഐഐടി ബിരുദധാരിയും സ്റ്റാർട്ടപ്പ് സഹസ്ഥാപകയുമായിരുന്ന കനക് അഗർവാൾ എന്ന യുവതി ഷെയര്‍ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. നാല്ല ജോലിയടക്കം എല്ലാം ഉപേക്ഷിച്ച് 31 -ാം വയസ്സില്‍ പുതിയൊരു ജീവിതം തുടങ്ങിയതിനെ കുറിച്ചാണ് കനക് പറയുന്നത്. 

വലിയ വലിയ നേട്ടങ്ങളുണ്ടാക്കുന്നതിലല്ല, നമ്മുടെ മനസിന് ഇഷ്ടപ്പെടുന്ന, സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുന്നതിലാണ് കാര്യം. അതുപോലെ, പലരും സ്വപ്നം കാണുന്ന വിജയം സ്വന്തമാക്കിയിട്ടും ഇതൊന്നുമല്ല താൻ ആ​ഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച രാജസ്ഥാനിൽ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഐഐടി ബിരുദധാരിയും മുൻ മക്കിൻസി ജീവനക്കാരിയുമായ കനക് അ​ഗർവാളാണ് തന്റെ അനുഭവം പങ്കുവച്ചത്. ഒരു സ്റ്റാർ‌ട്ടപ്പിന്റെ സഹസ്ഥാപക കൂടിയായ കനക് എല്ലാം പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും താൻ എടുത്തതല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ചുവടുമാറ്റം അല്ലാതെ പരാജയപ്പെട്ടതുകൊണ്ടല്ല എന്നാണ് കനക് പറയുന്നത്. കോട്ടയ്ക്കടുത്തായിരുന്നു കനക് വളർന്നത്. സഹോദരൻ ഐഐടിയിലായിരുന്നു, അതുകൊണ്ട് തന്നെ കനകും ആ പാത പിന്തുടർന്നു. അല്ലാതെ അത് ബോധപൂർവമായ ഒരു തീരുമാനം ആയിരുന്നില്ല എന്നും കനക് പറയുന്നു. ഒരു ദിവസം നാല് അഭിമുഖങ്ങളിൽ പങ്കെടുത്തു, മക്കിൻസി തന്നെ തിരഞ്ഞെടുത്തു, അതല്ലാതെ തനിക്കൊരു ചോയ്സുണ്ടായിരുന്നില്ല എന്നാണ് അവൾ പറയുന്നത്.

അതുപോലെ തന്നെയായിരുന്നു സ്റ്റാർട്ടപ്പിന്റെ കാര്യവും. സുഹൃത്തുക്കളാണ് ആശയം മുന്നോട്ട് വച്ചത്. അപ്പോൾ താനും അവർക്കൊപ്പം ചേർന്നു. അല്ലാതെ തന്റെ ആശയം അവതരിപ്പിക്കാനോ തിരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എല്ലാം നന്നായി നടന്നു, എന്നാൽ തനിക്കതിൽ സംതൃപ്തി തോന്നിയിരുന്നില്ല. അതിനാൽ താനതെല്ലാം ഉപേക്ഷിച്ചു. ഇന്റർനെറ്റിൽ എഴുതാൻ തുടങ്ങി. ഇപ്പോഴും താൻ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ, അപ്പോഴും തന്റെ ജീവിതം തന്റെ തീരുമാനമാണ് എന്നാണ് കനക് പറയുന്നത്.

 

 

മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകൾക്കനുസരിച്ച് ജീവിക്കുന്നത് നമ്മളെ സംതൃപ്തരാക്കില്ലെന്നും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകണം നമ്മുടെ ജീവിതം, അത് നമ്മുടെ തിരഞ്ഞെടുപ്പായിരിക്കണം എന്നുമാണ് കനകിന്റെ പോസ്റ്റിൽ വ്യക്തമാകുന്നത്. നിരവധിപ്പേരാണ് കനകിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. ഏറെപ്പേരും കനകിനെ ഇങ്ങനെയൊരു ധീരമായ തീരുമാനമെടുത്തതിന്റെ പേരിൽ അഭിനന്ദിച്ചു. എന്നാൽ, അതേസമയം തന്നെ എങ്ങനെയാണ് ജീവിക്കാനുള്ള പണം കണ്ടെത്താനാവുക എന്നും എല്ലാം ഉപേക്ഷിക്കണമെങ്കിൽ അതിന് മുമ്പ് എന്തെങ്കിലും സമ്പാദിക്കണ്ടേ എന്നും ചോദിച്ചവരുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

സീറോ സിവിക് സെൻസ്; ഇങ്ങനെയാണോ ​ഗ്ലാസ് ബ്രിഡ്‍ജില്‍ കയറുമ്പോള്‍ പെരുമാറുന്നത്? വീഡിയോയുമായി യുവാവ്
ഈ കാര്യങ്ങൾക്ക് പണം ചിലവാക്കുന്നത് നിർത്തി, പോക്കറ്റ് കാലിയാകാതെ ജീവിക്കാം, സിം​ഗപ്പൂരിലെ അനുഭവം പറഞ്ഞ് യുവതി