പ്രായമൊരു തടസ്സമല്ല; അമ്മയൊരു ആ​ഗ്രഹം പറഞ്ഞു, മകളത് കേട്ടു, 73 -കാരിക്ക് സ്വപ്നസാക്ഷാത്കാരം

Published : Jun 12, 2026, 08:20 PM IST
viral video

Synopsis

പ്രായം ഒന്നിനും ഒരു തടസ്സമല്ല. 73 -കാരിയായ അമ്മ സ്കൈഡൈവിംഗ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, അത് സാധിച്ചുകൊടുത്ത് മകൾ. വൈറലായി വീഡിയോ. 

പ്രായം സ്വപ്നങ്ങൾക്കൊരു തടസ്സമല്ല, പലവട്ടം നമ്മൾ കേട്ട വാക്കുകളായിരിക്കും ഇത്. തന്റെ ആദ്യ സ്കൈഡൈവിംഗ് നടത്തിക്കൊണ്ട് അത് സത്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു 73 -കാരി. രൂപാലി ജൻബന്ധു എന്ന യുവതിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. '73 -ാം വയസ്സിലും പറക്കാനുള്ള യോ​ഗ്യതയുണ്ട്. അമ്മയെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു' എന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, 73 -കാരി തന്റെ മകളോടൊപ്പം സ്കൈഡൈവിംഗ് വീഡിയോ കാണുന്നതാണ് കാണുന്നത്. കൗതുകത്തോടും ആവേശത്തോടും കൂടി അവർ മകളുടെ നേർക്ക് തിരിഞ്ഞ് തനിക്കും ഇത് പരീക്ഷിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു.

വെറുമൊരു കൗതുകത്തിന് ചോദിച്ചതാണെങ്കിലും സം​ഗതി സത്യമായി. അവർക്കും സ്കൈ ഡൈവിം​ഗ് ചെയ്യാൻ കഴിഞ്ഞു. മകൾ തന്നെയാണ് തന്റെ അമ്മയുടെ ഈ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ തീരുമാനിക്കുന്നതും സ്കൈ ഡൈവിം​ഗിന് കൊണ്ടുപോകുന്നതും. അവർ സ്കൈഡൈവിംഗ് ഗിയർ ധരിച്ച്, തയ്യാറെടുപ്പുകൾ നടത്തുന്നതും ഒടുവിൽ ചാടുന്നതും വീഡിയോയിൽ കാണാം. ലാൻഡിം​ഗും കാണിച്ച ശേഷമാണ് വീഡിയോ അവസാനിക്കുന്നത്. അവരുടെ മുഖത്തെ സംതൃപ്തിയും സന്തോഷവുമെല്ലാം ഈ അനുഭവം അവർക്കെത്രമാത്രം വിലപ്പെട്ടതാണ് എന്ന് കാണിക്കുന്നതാണ്.

 

 

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'എന്റെ അമ്മ ഒരുപാട് ത്യാഗങ്ങൾ സഹിച്ചതുകൊണ്ട് ഞാൻ അമ്മയെ സ്നേഹിക്കുന്നു എന്ന് പറയുന്നതിന് പകരം അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ ശ്രമിക്കുക... നമുക്ക് ഒരു ജീവിതമേയുള്ളൂ, അവരും ജീവിക്കട്ടെ' എന്നായിരുന്നു ഒരു കമന്റ്. ഇവർ ശരിക്കും പ്രചോദനം തന്നെയാണ് എന്നും നിരവധിപ്പേർ കുറിച്ചിട്ടുണ്ട്. അമ്മയുടെ സ്വപ്നം നിറവേറ്റാൻ മടിച്ചു നിൽക്കാത്ത മകളെയും പലരും അഭിനന്ദിച്ചു. ഈ പ്രായത്തിലും സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം നൽകി ധൈര്യപൂർവം അതിനിറങ്ങിയ അമ്മയേയും ഒരുപാടുപേർ അഭിനന്ദിച്ചിരിക്കുന്നതായി കാണാം.

PREV
Read more Articles on
click me!

Recommended Stories

ശരിക്കും ലക്കിയാണ് ഈ മകൾ, കണ്ണ് നനയിച്ച് ഒരച്ഛൻ, ഇതിൽപ്പരമെന്ത് വേണം; കാണാം വീഡിയോ
'ഉയരം കൂടിയാലും കുറയാത്ത വീര്യം'; സ്വകാര്യ വിമാനത്തിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിനും മകളും, വീഡിയോ വൈറൽ