കടുവയും കരടിയും തൊട്ടടുത്ത്, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ

Published : Oct 15, 2021, 11:52 AM IST
കടുവയും കരടിയും തൊട്ടടുത്ത്, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ

Synopsis

കരടിയെ കണ്ടതിന് പിന്നാലെ കടുവ സൂക്ഷ്മമായി സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. അപ്പോള്‍, കരടി കടുവയുടെ അടുത്തേക്ക് നടക്കുന്നു. 

കടുവയുടെയും(Tiger) മടിയനായ ഒരു കരടിയു(bear)ടെയും അസാധാരണമായ ഒരു വീഡിയോ(video) സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു കടുവയും ഒരു മടിയൻ കരടിയും തമ്മിലുള്ള ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് വരെ എത്തിയ ചില നിമിഷങ്ങളാണ് ഈ രസകരമായ വീഡിയോയില്‍. 

ഐഎഫ്എസ് ഓഫീസർ സന്ദീപ് ത്രിപാഠിയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കടുവ ആകെ ആശയക്കുഴപ്പത്തിലായി എന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പില്‍ ത്രിപാഠി എഴുതിയിട്ടുണ്ട്. വീഡിയോ തുടങ്ങുന്നത് കാട്ടിലെ ഒരു വഴിയിലൂടെ ഒരു കടുവ നടന്നു വരുന്ന സമയത്താണ്. കുറച്ച് നിമിഷം കഴിയുമ്പോള്‍ ഒരു കരടിയും അങ്ങോട്ട് എത്തുകയാണ്. 

കരടിയെ കണ്ടതിന് പിന്നാലെ കടുവ സൂക്ഷ്മമായി സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. അപ്പോള്‍, കരടി കടുവയുടെ അടുത്തേക്ക് നടക്കുന്നു. പെട്ടെന്ന്, കരടി അതിന്റെ പിൻകാലുകളിൽ നിൽക്കുന്നു, ഇത് കണ്ടതോടെ കടുവ ആകെ ആശയക്കുഴപ്പത്തിലായി. പിന്നെ, കടുവ നിലത്ത് ഇരിക്കുകയാണ്. ഒരിക്കല്‍ക്കൂടി കരടി പിന്‍കാലുകളില്‍ നില്‍ക്കുകയും പിന്നെ കാട്ടിലേക്ക് ഓടിപ്പോവുകയും ചെയ്‍തു. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റും ഷെയറുമായി എത്തിയിരിക്കുന്നത്. 

വീഡിയോ കാണാം:

PREV
click me!

Recommended Stories

കല്ല്യാണപ്പെണ്ണ് മാസാണ്, പുതുജീവിതത്തിലേക്ക് കാറോടിച്ച് വധു, അരികിൽ പുഞ്ചിരിയോടെ വരൻ; വീഡിയോ
അപ്രതീക്ഷിതം, ഷൂട്ടിനിടെ റിപ്പോർട്ടറുടെ മുഖത്ത് ആഞ്ഞിടിച്ച് കടൽക്കാക്ക, മുഖത്തുനിന്നും ചോര; വീഡിയോ