സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, വീഡിയോ വൈറൽ 

Published : Apr 26, 2024, 01:17 PM ISTUpdated : Apr 26, 2024, 01:19 PM IST
സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, വീഡിയോ വൈറൽ 

Synopsis

അതേസമയം ചിലർ വളരെ രസകരമായിട്ടാണ് പ്രസ്തുത വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 'ആ കല്ല് പൊട്ടിക്കുമ്പോൾ നിധിക്ക് പകരം വല്ല പാമ്പെങ്ങാനും വന്നിരുന്നെങ്കിലോ' എന്നാണ് അവരുടെ ചോദ്യം. അതേസമയം, നിധിക്കുവേണ്ടി മരിച്ചവരുടെ ശവകുടീരങ്ങൾ തകർക്കുന്നത് നിർത്തണം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

ഈ ലോകത്ത് പലയിടത്തായി പല നിധികളും മറഞ്ഞിരിപ്പുണ്ടാവും. അതിൽ സ്വർണ്ണം പോലെയുള്ള യഥാർത്ഥ നിധികളും ഉണ്ടാവും. എന്തായാലും, നിധി അന്വേഷിച്ച് നടക്കുന്ന ഒരു യുവാവിനെ കാത്തിരുന്ന അത്തരത്തിൽ ഞെട്ടിക്കുന്ന ഒരനുഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയാൾ ചുറ്റികയുടേയും മറ്റും സഹായത്തോടെ ഒരു കല്ല് പൊട്ടിക്കുന്ന കാഴ്ചയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അതിൽ കാണുന്നത് ചില ആഭരണങ്ങളും മറ്റുമാണ്. മണ്ണിൽ വർഷങ്ങളായി പൊതിഞ്ഞു കിടക്കുന്ന ആഭരണം പോലെയാണ് ഇത് കാണുന്നത്. 

എന്തായാലും ഈ വീഡിയോ രണ്ട് മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ, എല്ലാവർക്കും ഈ നിധിവേട്ടയുടെ കാര്യം അത്രയ്ക്കങ്ങോട്ട് വിശ്വാസം വന്നിട്ടില്ല. ഇയാൾ നേരത്തെ തന്നെ അവിടെ ഈ ആഭരണങ്ങളും മറ്റും കൊണ്ടുവയ്ക്കുകയായിരുന്നു എന്നും പിന്നീട് അപ്രതീക്ഷിതമായി നിധി കിട്ടുന്നതായി അഭിനയിക്കുകയായിരുന്നു എന്നുമാണ് ഇവർ ആരോപിക്കുന്നത്. 

അതേസമയം ചിലർ വളരെ രസകരമായിട്ടാണ് പ്രസ്തുത വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 'ആ കല്ല് പൊട്ടിക്കുമ്പോൾ നിധിക്ക് പകരം വല്ല പാമ്പെങ്ങാനും വന്നിരുന്നെങ്കിലോ' എന്നാണ് അവരുടെ ചോദ്യം. അതേസമയം, നിധിക്കുവേണ്ടി മരിച്ചവരുടെ ശവകുടീരങ്ങൾ തകർക്കുന്നത് നിർത്തണം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. നിങ്ങളുടെ സ്വന്തം ബന്ധുക്കളുടെ ശവകുടീരങ്ങളാണെങ്കിൽ അങ്ങനെ ചെയ്യുമോ എന്നെല്ലാമാണ് ഇവരുടെ ചോദ്യം. 

ഏതായാലും, ഇത് ആദ്യമായിട്ടല്ല ഇയാൾ ഇങ്ങനെ നിധി കണ്ടെത്തുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. അനവധി വീഡിയോ നേരത്തേയും ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിനും സമാനമായ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി