നടുക്കുന്ന ദൃശ്യങ്ങൾ, ആഞ്ഞടിച്ച് തിരമാല, മുറുക്കെ കെട്ടിപ്പിടിച്ച് പെൺകുട്ടികൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Oct 31, 2024, 07:43 PM IST
നടുക്കുന്ന ദൃശ്യങ്ങൾ, ആഞ്ഞടിച്ച് തിരമാല, മുറുക്കെ കെട്ടിപ്പിടിച്ച് പെൺകുട്ടികൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

തിരമാലയ്ക്കൊപ്പം പെൺകുട്ടികൾ തീരത്തേക്ക് വരുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും തിരമാല ആഞ്ഞടിക്കുന്നുണ്ട്. അതിൽപെട്ട് വീണ്ടും വീണ്ടും പെൺകുട്ടികൾ കടലിലേക്ക് തന്നെ പോകുന്നതും വീഡിയോയിൽ കാണാം.

നമ്മെ നടുക്കിക്കളയുന്ന അനേകം ദൃശ്യങ്ങൾ ഓരോ ദിവസവും സോഷ്യൽ മീഡ‍ിയയിൽ വൈറലായി മാറാറുണ്ട്. വലിയ അപകടങ്ങളിൽ നിന്നും ആളുകൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന രം​ഗങ്ങളും നമ്മൾ വീഡിയോയിൽ കാണാറുണ്ട്. അതുപോലെ ഒരു രം​ഗമാണ് ഇതും. 

പ്രകൃതിയുടെ പെരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഒരിക്കലും നമുക്ക് പറയാനൊക്കില്ല. അതുപോലെ തന്നെയാണ് കടലിന്റേതും. ഏത് നേരം വേണമെങ്കിലും കലിതുള്ളിയേക്കാവുന്ന ഒന്നാണ് കടൽ. കണ്ണടച്ച് തുറക്കുന്ന നേരം മതി കടലിന്റെ ഭാവം മാറാൻ. അതുകൊണ്ട് തന്നെ കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളുമാണ് കടലുമായി ചുറ്റിപ്പറ്റി ഉണ്ടാകാറുള്ളത്. 

അതുപോലെ ഒരു ദൃശ്യമാണ് ഇതും. കനത്ത തിരമാലകളിൽ പെട്ടുപോകുന്ന രണ്ട് പെൺകുട്ടികളാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബീച്ചിൽ കടലിലേക്കിറങ്ങി ആസ്വദിക്കുന്ന രണ്ട് പെൺകുട്ടികളെയാണ് വീഡിയോയിൽ കാണുന്നത്. പെട്ടെന്ന് ഒരു തിരമാല ആഞ്ഞടിക്കുന്നത് കാണാം. ആ തിരമാലയിലേക്ക് പെൺകുട്ടികൾ പെട്ടുപോകുന്നു. അപ്പോൾ ഭയന്ന് ഇരുവരും മുറുക്കെ കെട്ടിപ്പിടിക്കുന്നുണ്ട്. 

തിരമാലയ്ക്കൊപ്പം പെൺകുട്ടികൾ തീരത്തേക്ക് വരുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും തിരമാല ആഞ്ഞടിക്കുന്നുണ്ട്. അതിൽപെട്ട് വീണ്ടും വീണ്ടും പെൺകുട്ടികൾ കടലിലേക്ക് തന്നെ പോകുന്നതും വീഡിയോയിൽ കാണാം. ഇരുവരും നന്നായി ഭയപ്പെടുകയും ചെയ്തിട്ടുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ എത്തി ഇരുവരെയും തീരത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്. 

ഒടുവിൽ പരിശ്രമങ്ങൾക്ക് ശേഷം രണ്ടുപേരും രക്ഷപ്പെടുന്നു. ആ രം​ഗം വലിയ ആശ്വാസമാണ് വീഡിയോ കാണുന്നവർക്ക് നൽകുക. 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പെൺകുട്ടികൾക്ക് ഒട്ടും അതിജീവിക്കാനുള്ള കഴിവില്ല, അവർ അതിനുവേണ്ടി പരിശ്രമിച്ചില്ല എന്നാണ് ചിലരൊക്കെ പറഞ്ഞത്. എന്നാൽ, അവർ ഭയന്നുപോയതായിരിക്കാം എന്ന് മറ്റ് ചിലർ പറഞ്ഞു. കടലിന്റെ ഭാവം മാറുന്നത് എപ്പോഴാണ് എന്ന് പറയാനൊക്കില്ല, അതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. 

'ജോലിസമയം കഴിഞ്ഞയുടനെ ഇറങ്ങുന്ന തൊഴിലാളിയെ സൂക്ഷിച്ചോളൂ' എന്ന് മാനേജർ, വൈറലായി യുവാവിന്റെ പോസ്റ്റ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്