Blue-tongued lizards : രണ്ട് തലകളുള്ള, നീലനാവുള്ള പല്ലി, അപൂർവ വീഡിയോയുമായി പാർക്ക്

By Web TeamFirst Published Nov 30, 2021, 12:46 PM IST
Highlights

കാലിഫോര്‍ണിയയിലെ പാര്‍ക്കിന്‍റെ സ്ഥാപകനായ ജേ ബ്ര്യൂവറാണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്. 

ഓസ്‌ട്രേലിയയിലെ ഒരു ഉരഗങ്ങളുടെ പാർക്കിൽ(Australian reptile park) അപൂർവമായ, രണ്ട് തലകളുള്ള(two-headed) നീലനാവുള്ള പല്ലിയെ( blue-tongue lizard) കണ്ടെത്തി. പല്ലിയുടെ വൈകല്യം അതിനെ അപൂർവമാക്കിയെങ്കിലും, ഓസ്‌ട്രേലിയയിൽ ഉടനീളം നീലനാവുള്ള പല്ലികള്‍ സാധാരണമാണ്. നീല നാവുള്ള പല്ലികളെ വീട്ടുമുറ്റങ്ങളിലും കാണാറുണ്ട്. 

എന്നിരുന്നാലും, ഈ അപൂർവ ജീവിയെ കണ്ടെത്തിയതിനെത്തുടർന്ന്, പാർക്കിലെ ഹാൻഡ്‌ലർമാർ അത്യധികം ആവേശഭരിതരായി. ഈ പല്ലിക്ക് 'ലക്കി' എന്ന് പേരിട്ടു. 'മുഴുവൻ വന്യജീവി സങ്കേതങ്ങളിലും വച്ച് ഏറ്റവും തനതായ പല്ലി' എന്നാണ് ലക്കിയെ ലേബൽ ചെയ്തിരിക്കുന്നത്. 

എന്നിരുന്നാലും, ചില വിദഗ്ധർ കാട്ടിൽ അതിന്റെ ആയുസ്സ് അധികകാലം നീളില്ല എന്ന് പ്രവചിച്ചു. ഈ വൈകല്യമുള്ള മൃഗങ്ങൾ പലപ്പോഴും അതിജീവിക്കാത്തത് അവയുടെ ഭക്ഷണപ്രശ്നങ്ങളും വേട്ടക്കാരിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള കഴിവില്ലായ്മയും കാരണമാണ്, പാർക്ക് പറഞ്ഞു.

കാലിഫോര്‍ണിയയിലെ പാര്‍ക്കിന്‍റെ സ്ഥാപകനായ ജേ ബ്ര്യൂവറാണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്. “കൊള്ളാം, അവിശ്വസനീയം. ഇതിന് അവിശ്വസനീയമായ ഒരു ചെറിയ നീല നാവുണ്ട്, നിങ്ങളുടെ കണ്ണുകളെ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ” ജയ് അടിക്കുറിപ്പിൽ എഴുതി.

രണ്ട് തലകളും മൂന്ന് കണ്ണുകളുമുള്ള ചെറിയ പല്ലിയുടെ അടുത്തുനിന്നുള്ള കാഴ്ചയാണ് വീഡിയോയിലുള്ളത്. അതിന്റെ രണ്ട് തലകളുടെയും മധ്യഭാഗത്ത് മൂന്നാം കണ്ണ് കാണാൻ കഴിയും. എന്നിരുന്നാലും, പുറത്തുള്ള രണ്ട് കണ്ണുകൾ മാത്രമേ പ്രവർത്തനക്ഷമമാണെന്ന് തോന്നുന്നുള്ളൂ.

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മിക്കയാളുകളും 'വൗ' എന്നോ 'ബ്യൂട്ടിഫുള്‍' എന്നോ കമന്‍റ് ചെയ്തു.  

click me!